
ദില്ലി: രാജ്യത്തെ ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് ജലവിമാന സര്‍വ്വീസ് വരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ ചെറുനഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് സര്‍വ്വീസ് ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതിനായുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ജലവിമാനങ്ങള്‍ക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുന്നില്ല എന്നതിനാല്‍ ഇതിനുള്ള നിയമവ്യവസ്ഥകള്‍ ആദ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഒരു വര്‍ഷം കൊണ്ട് ഈ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ജലവിമാനസര്‍വീസ് തുടങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിമാനസര്‍വ്വീസിനുള്ള ചട്ടങ്ങള്‍ വ്യോമയാനമന്ത്രാലയം തയ്യാറാക്കുമ്പോള്‍ ബോട്ട് ജെട്ടി അടക്കമുള്ള അടിസ്ഥാനസൗകര്യവികസനമൊരുക്കുക ഷിപ്പിംഗ് മന്ത്രാലയമായിരിക്കും. നിലവില്‍ ഒറ്റ എഞ്ചിന്‍ വിമാനങ്ങളാണ് ജലവിമാനസര്‍വ്വീസിനായി സര്‍ക്കാര്‍ പരിഗണിക്കുന്നത്.
ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ജലവിമാനത്തില്‍ അഹമ്മദാബാദില്‍ ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും വ്യോമയാനമന്ത്രി അശോക് ഗണപതി രാജുവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയാണ് എത്രയും പെട്ടെന്ന് ജലവിമാനസര്‍വ്വീസ് യഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.