അന്താരാഷ്ട്ര റൂട്ടില്‍ വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയാന്‍ വഴിയൊരുങ്ങുന്നു

By Web DeskFirst Published Mar 9, 2018, 1:04 PM IST
Highlights

സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയ്യെടുത്ത് അന്താരാഷ്ട്ര തലത്തിലേക്കും ഉഠാന്‍ പദ്ധതി വ്യാപിപ്പിക്കാനായാല്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി മാറും.

ഹൈദരാബാദ്: ആഭ്യന്തര സെക്ടറില്‍ ചുരുങ്ങിയ ചിലവില്‍ വിമാന യാത്ര സാധ്യമാകുന്ന ഉഠാന്‍ (ഉഠേ ദേശ് കാ ആം നാഗരിക്) പദ്ധതി അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ആഭ്യന്തര റൂട്ടുകളില്‍ പദ്ധതി വലിയ വിജയമാണെന്ന വിലയിരുത്തലാണ് വിപൂലീകരണം സംബന്ധിച്ച തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് നയന്‍ ചൗബെ പറഞ്ഞു.

ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ നിന്ന് ഉഠാന്‍ പദ്ധതി പ്രകാരം തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വ്വീസ് ആരംഭിക്കാന്‍ അസം സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 100 കോടി വീതം മൂന്ന് വര്‍ഷത്തേക്ക് 300 കോടി മുടക്കാനാണ് അസം തീരുമാനിച്ചിരിക്കുന്നത്. ഉഠാന്‍ അന്താരാഷ്ട്ര പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ക്ക് സഹായം ചെയ്യുക മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുകയുള്ളൂവെന്നും പണം മുടക്കേണ്ടത് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാറുകളാണെന്നും സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പറഞ്ഞു. നിലവില്‍ വിമാനങ്ങളിലെ നിശ്ചിത എണ്ണം സീറ്റുകള്‍ പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിലേക്ക് മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നത്. മറ്റ് സീറ്റുകളില്‍ സാധാരണ പോലെ നിരക്കുകള്‍ കൂടിയും കുറഞ്ഞുമിരിക്കും. സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയ്യെടുത്ത് അന്താരാഷ്ട്ര തലത്തിലേക്കും ഉഠാന്‍ പദ്ധതി വ്യാപിപ്പിക്കാനായാല്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി മാറും.

click me!