ജിഎസ്‌ടി: മരുന്നു വില കുറയും; രോഗികള്‍ക്ക് ഉടന്‍ 'ആശ്വസ'മില്ല

By Web DeskFirst Published Jun 29, 2017, 7:35 AM IST
Highlights


കൊച്ചി: ജി എസ് ടി നിലവില്‍ വരുന്നതോടെ മരുന്നുകള്‍ക്ക് വില കുറയുമെങ്കിലും അതിന്റെ ഗുണം രോഗികള്‍ക്ക് ഉടന്‍ ലഭ്യമാകില്ല. പുതിയ എം ആര്‍ പി രേഖപ്പെടുത്തിയ മരുന്നുകള്‍ ഇതുവര വിപണിയിലെത്താത്തതാണ് കാരണം. കൂടിയ നികുതി നല്‍കി വാങ്ങിയ മരുന്നുകള്‍ കമ്പനികള്‍ തിരികെ എടുത്തില്ലെങ്കില്‍ പുതിയ സ്റ്റോക്കെടുക്കാന്‍ വ്യാപാരികള്‍ മടിക്കുമെന്നതിനാല്‍ മരുന്ന് ക്ഷാമവും ഉണ്ടായേക്കും.

ജി എസ് ടി നിലവില്‍ വന്നാല്‍ മരുന്നുകള്‍ക്ക് ആറുമുതല്‍ 13ശതമാനം വരെ വിലക്കുറവുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുവരെ കുറഞ്ഞ നികുതി ഉള്‍പ്പെടുത്തി പുതുക്കിയ നിരക്ക് രേഖപ്പെടുത്തിയ മരുന്നുകള്‍ വിപണിയിലെത്തിക്കാന്‍ കമ്പനികള്‍ ഇതുവരെ തയാറായിട്ടില്ല. അതിനാല്‍ വിലക്കുറവിന്റെ ആശ്വാസം ഉടനുണ്ടാകില്ല.

നിലവില്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ സ്റ്റോക്കുള്ളത് പഴയ കൂടിയ നിരക്കില്‍ വാങ്ങിയ മരുന്നുകള്‍ . ഇവ വിലകുറച്ച് വിറ്റാല്‍ ചെറുകിച കച്ചവടക്കാര്‍ക്ക് നഷ്‌ടമുണ്ടാകുമെന്നതിനാല്‍ അതിനു തുനിയില്ല . ഇത് വിറ്റു തീരാതെ പുതിയ സ്റ്റോക്കെടുക്കാനുമാകാത്ത സ്ഥിതി . മരുന്ന് ക്ഷാമത്തിന് കാരണമാകുമെന്നാണ് ആശങ്ക.നിലവില്‍ ചെറുകിയ കച്ചവടക്കാര്‍ മരുന്നെടുക്കുന്നത് 60ശതമാനത്തിലേറെ കുറഞ്ഞിട്ടുമുണ്ട്.

click me!