ജൂലൈയിലെ ജി.എസ്.ടി വരുമാനം 96000 കോടി രൂപ

First Published Aug 1, 2018, 9:24 PM IST
Highlights

 പ്രതിമാസം ഒരുലക്ഷം കോടി രൂപ വീതം ജിഎസ്ടിയില്‍ നിന്നും വരുമാനമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ധനകാര്യസെക്രട്ടറി 

ദില്ലി: ജിഎസ്ടി വഴിയുള്ള ജൂലൈ മാസത്തിലെ നികുതി വരുമാനം 96,483 കോടിയായി ഉയര്‍ന്നു. ജൂണില്‍ 95,610 കോടിയായിരുന്നു ജിഎസ്ടിയില്‍ നിന്നുള്ള നികുതി വരുമാനം. 

ജൂണില്‍ നിന്നും ജൂലൈയിലേക്ക് എത്തുമ്പോള്‍ ആയിരം കോടിയ്ക്ക് അടുത്ത് നികുതി വരുമാനം വര്‍ധിച്ചിട്ടുണ്ട്. 2017 ജൂലൈ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 89,885 കോടിയായിരുന്നു ജിഎസ്ടിയില്‍ നിന്നുള്ള ശരാശരി വരുമാനം.

വൈകാതെ തന്നെ പ്രതിമാസം ഒരുലക്ഷം കോടി രൂപ വീതം ജിഎസ്ടിയില്‍ നിന്നും വരുമാനമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ധനകാര്യസെക്രട്ടറി ഹംസ്മുഖ് ഹാദിയ പറഞ്ഞു. 

ജിഎസ്ടി കൗണ്‍സിലിന്റെ അവസാന യോഗത്തില്‍ 28 ശതമാനം നികുതി സ്ലാബിലുള്ള ഭൂരിപക്ഷം ഉല്‍പന്നങ്ങളുടേയും നികുതി 18 ശതമാനമാക്കി കുറച്ചിരുന്നു.
 

click me!