ജിഎസ്ടി നെറ്റ്‍വര്‍ക്ക് സര്‍ക്കാര്‍ കമ്പനിയാകുമോ? നിര്‍ണ്ണായക തീരുമാനം ഇന്ന്

By Web TeamFirst Published Sep 26, 2018, 10:28 AM IST
Highlights

51 ശതമാനം ഓഹരി പങ്കാളിത്തം സ്വാകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ്. എച്ച്ഡിഎഫ്സി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, എന്‍എസ്ഇ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി, എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍. 

ദില്ലി: രാജ്യത്തെ ചരക്ക് -സേവന നികുതിയുടെ ഏകേപനം നടത്തുന്ന ജിഎസ്ടിഎന്‍ (ജിഎസ്ടി നെറ്റ്‍വര്‍ക്ക്) സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കമ്പനിയാക്കുന്ന കാര്യം ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കും. നിലവില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും 49 ശതമാനം ഓഹരി പങ്കാളിത്തമാണ് ജിഎസ്ടി നെറ്റ്‍വര്‍ക്കിലുളളത്.

ശേഷിക്കുന്ന 51 ശതമാനം ഓഹരി പങ്കാളിത്തം സ്വാകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ്. എച്ച്ഡിഎഫ്സി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, എന്‍എസ്ഇ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി, എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍. 

ജിഎസ്ടി സംവിധാനം പൂര്‍ണ്ണതോതില്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് ജിഎസ്ടി എന്നിനെ സര്‍ക്കാരിന്‍റെ അധീനതയിലാക്കുന്നത്. 50 ശതമാനം ഓഹരി പങ്കാളിത്തം കേന്ദ്ര  സര്‍ക്കാരിനും ബാക്കി 50 ശതമാനം ഓഹരി പങ്കാളിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കും എന്ന രീതിയിലായിരിക്കും ജിഎസ്ടി എന്നിന്‍റെ ഘടന മാറുകയെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

യുപിഎ സര്‍ക്കാരാണ് ജിഎസ്ടി എന്നിനെ കമ്പനി നിയമത്തിലെ ഏട്ടാം വകുപ്പ് പ്രകാരം സ്വകാര്യ കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ 1.1 കോടി ബിസിനസുകളാണ് ജിഎസ്ടി എന്‍ പോര്‍ട്ടലിന് കീഴില്‍ വരുന്നത്. കഴിഞ്ഞ മേയ് മാസം ജിഎസ്ടി എന്നിനെ സര്‍ക്കാര്‍ കമ്പനിയാക്കാനുളള തീരുമാനത്തെ സംസ്ഥാന ധനമന്ത്രിമാരും അരുണ്‍ ജെയ്റ്റ്‍ലിയുടെ നേതൃത്വത്തിലുളള ജിഎസ്ടി കൗണ്‍സിലും അംഗീകരിച്ചിരുന്നു. 

click me!