'​ഗുജറാത്തിന്റെ പൊതുകടം കുതിച്ചുയരുന്നു, 5.23 ലക്ഷം കോടിയാകും'; ബജറ്റിന് മുമ്പേ ബദൽ ബജറ്റുമായി മുൻമുഖ്യമന്ത്രി

Web Desk   | PTI
Published : Feb 18, 2025, 07:22 PM ISTUpdated : Feb 18, 2025, 07:26 PM IST
'​ഗുജറാത്തിന്റെ പൊതുകടം കുതിച്ചുയരുന്നു, 5.23 ലക്ഷം കോടിയാകും'; ബജറ്റിന് മുമ്പേ ബദൽ ബജറ്റുമായി മുൻമുഖ്യമന്ത്രി

Synopsis

ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതിനുശേഷം വരുമാനം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നാണ് കാണിക്കുന്നത്. എങ്കിലും പൊതുകടം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആശങ്കാജനകമാണ്.

അഹമ്മദാബാദ്: ​ഗുജറാത്ത് സർക്കാർ ഇതുവരെ അവതരിപ്പിച്ച ബജറ്റുകൾ യാഥാർഥ്യത്തിൽ നിന്ന് അകലകുയാണെന്നും സംസ്ഥാനത്തിന്റെ പൊതുകടം ക്രമാതീതമായി വർധിക്കുകയാണെന്നും ആരോപിച്ച് മുൻ മുഖ്യമന്ത്രിയും ബിജെപി മുൻ നേതാവുമായ സുരേഷ് മേത്ത ബദൽ ബജറ്റ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. സംസ്ഥാനത്തിന്റെ അക്കൗണ്ടുകൾ ക്രമത്തിലല്ലെന്നും പൊതു കടം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ വകുപ്പുകൾക്കുള്ള വിഹിതം അസമത്വം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 20നാണ് ബജറ്റ് അവതരിപ്പിക്കുക. സംസ്ഥാന ബജറ്റ് വർഷങ്ങളായി അടിസ്ഥാന യാഥാർത്ഥ്യങ്ങളിൽ നിന്ന് അകന്നുപോകുന്നതായും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ക്രമേണ വഷളാകുന്നതായും അദ്ദേഹം അവകാശപ്പെട്ടു. വിദഗ്ധരുടെ സഹായത്തോടെ ബദൽ ബജറ്റ് തയ്യാറാക്കി ജനുവരിയിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ബിജെപി വിട്ട ശേഷം മേത്ത കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവർത്തൻ പാർട്ടിയിൽ (ജിപിപി) ചേർന്നു. ജിപിപി ബിജെപിയിൽ ലയിച്ച ശേഷം, മേത്ത ബദ്‌ലെ ഗുജറാത്ത് ഫോറത്തിന്റെ തലവനായി പ്രവർത്തിക്കുന്നു. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ തന്റെ നിർദേശങ്ങൾ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് ജനുവരിയിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും ധനമന്ത്രി കനുഭായ് ദേശായിക്കും അപേക്ഷ സമർപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

ഞങ്ങൾ നിർദ്ദേശിച്ച പരിഷ്കാരങ്ങൾ, സാമ്പത്തിക അച്ചടക്കമില്ലായ്മ, ദുർവ്യയം, ധൂർത്ത് എന്നിവ ഒരു പരിധിവരെ നിയന്ത്രണത്തിലാക്കും. കൂടാതെ സമ്പന്നരായ മുതലാളിമാർക്കും വ്യവസായികൾക്കും പരവതാനി വിരിക്കാനുള്ള സർക്കാരിന്റെ നയത്തിന് നിയന്ത്രണവും നൽകുമെന്നും  മേത്ത പറഞ്ഞു. ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതിനുശേഷം വരുമാനം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നാണ് കാണിക്കുന്നത്. എങ്കിലും പൊതുകടം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആശങ്കാജനകമാണ്. 2024-25ൽ ഗുജറാത്ത് കടം 4.26 ലക്ഷം കോടി രൂപയായി ഉയരും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 5.23 ലക്ഷം കോടി രൂപയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

സ്വര്‍ണ്ണപ്പണയത്തിൽ വീണ്ടും ഇളവുകള്‍ വരും, വ്യക്തിഗത വായ്പകള്‍ക്ക് ഡിമാന്‍ഡ് കുറയുന്നു | Gold Loan
പുകവലിക്ക് വലിയ 'വില' കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും, പാൻ മസാലയും പൊള്ളും