ഗള്‍ഫ് സെക്ടറുകളിലെ വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇടിവ്

By Web DeskFirst Published Sep 27, 2017, 5:41 PM IST
Highlights

തിരുവനന്തപുരം: ഉത്സവ സീസണ്‍ അവസാനിച്ചതോടെ ഗള്‍ഫ് സെക്ടറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളില്‍ കാര്യമായ കുറവുണ്ടായി.  ഓണാവധിക്കാലത്ത് അരലക്ഷം രൂപയ്‌ക്ക് മുകളിലേക്ക് വരെ കുതിച്ചുയര്‍ന്ന് ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 5000 രൂപയായി കുറഞ്ഞിട്ടുണ്ട്. പതിനായിരം രൂപയോടടുത്ത് കൊച്ചിയില്‍ നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യാന്‍ കഴിയും.

തിരുവനന്തപുരത്ത് നിന്ന് ഒക്ടോബറിലും നവംബറിലും അയ്യായിരം രൂപയോളം മാത്രമാണ് ടിക്കറ്റ് നിരക്കുള്ളത്. ദുബായിലേക്കും അബുദാബി, ഷാര്‍ജ, ദോഹ, മസ്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇപ്പോള്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കുകളാണ്. ക്രിസ്തുമസ്, പുതുവത്സര ആഘോഷ സമയങ്ങളിലെ തിരക്ക് കൂടുന്നത് വരെ ഇത്രയും കുറഞ്ഞ നിരക്കില്‍ തന്നെയായിരിക്കും ടിക്കറ്റുകള്‍. ഡിസംബര്‍ പകുതിയോടെ വീണ്ടും നിരക്ക് കൂടും. ഉംറ തീര്‍ഥാടകരുടെ തിരക്കുള്ളതിനാല്‍ സൗദിയിലെ ജിദ്ദ, ദമാം, റിയാദ് സെക്ടറുകളിലെ നിരക്കുകളില്‍ ഇപ്പോള്‍ കാര്യമായ കുറവുണ്ടായിട്ടില്ല.

click me!