
രണ്ട് ദിവസത്തെ അവധിക്ക് ശേഷം, സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും വിതരണം ചെയ്ത് തുടങ്ങി. 150 കോടി രൂപയാണ് ആദ്യദിനം വിതരണത്തിന് വേണ്ടത്. ആവശ്യമായ മുറയ്‌ക്ക് ബാങ്കുകള്‍ ട്രഷറികളിലേക്ക് പണം എത്തിക്കുന്നുണ്ട്. പത്തരയോടെ തന്നെ ഭൂരിഭാഗം ട്രഷറികളിലും പണമെത്തി. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും പെന്‍ഷന്‍, ശമ്പള വിതരണം തടസ്സമില്ലാതെ നടന്നു. അതേസമയം, തിരുവനന്തപുരം സബ് ട്രഷറിയില്‍ പണം എത്താന്‍ വൈകിയത് ഇടപാടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. സാങ്കേതിക പിഴവാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
കറന്‍സി ക്ഷാമം രൂക്ഷമായ മലബാര്‍ മേഖലയില്‍ ആവശ്യമായ തുകയുടെ പകുതി മാത്രമാണ് ഇന്ന് ട്രഷറികള്‍ക്ക് കൈമാറിയത്. എങ്കിലും മുന്‍ മാസത്തെ അപേക്ഷിച്ച് ഇക്കുറി ആശങ്കയില്ലെന്നാണ് ഇടപാടുകാരുടെ പ്രതികരണം. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ആവശ്യമായ പണം ബാങ്കുകളില്‍ ഉണ്ടെന്നാണ് കണക്കുകൂട്ടല്‍.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.