ജിഎസ്ടിയില്‍ മാറ്റം; വില കുറയുന്ന ഉല്‍പ്പന്നങ്ങള്‍ ഇവയാണ്

By Web DeskFirst Published Jul 22, 2018, 2:55 AM IST
Highlights

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇരുപത്തി എട്ടാമത് ജി.എസ്.ടി കൗണ്‍സിലില്‍ നിരവധി ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ മാറ്റം വരുത്തി.

ദില്ലി: കഴിഞ്ഞ ദിവസം ചേര്‍ന്ന ഇരുപത്തി എട്ടാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ നിരവധി ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ മാറ്റം വരുത്തി. വാഷിങ് മെഷീന്‍, വാക്വം ക്ലീനര്‍, ചെറിയ ടി.വി സെറ്റുകള്‍, റഫ്രിജറേറ്റര്‍ തുടങ്ങിയവയുടെ വിലയിലൊക്കെ മാറ്റം വരും. സാനിട്ടറി പാഡുകള്‍ക്ക് നേരത്തെയുണ്ടായിരുന്ന 12 ശതമാനം നികുതി എടുത്തുകളഞ്ഞിട്ടുണ്ട്.

നികുതി നിരക്ക് മാറുന്നതിലൂടെ വില കുറയുന്ന സാധനങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്

1. 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി നികുതി കുറഞ്ഞത്

  • വാഷിങ് മെഷീന്‍
  • വാക്വം ക്ലീനര്‍
  • വീട്ടുപയോഗത്തിനുള്ള ഇലക്ട്രിക് ഉപകരണങ്ങളായ ഗ്രൈന്ററുകള്‍, മിക്സര്‍, ജ്യൂസര്‍, ഷേവര്‍, ഹെയര്‍ ക്ലിപ്പര്‍ തുടങ്ങിയവ
  • 68 സെ.മി വരെയുള്ള ടി.വി
  • റഫ്രിജറേറ്റര്‍, ഫ്രീസര്‍, വാട്ടര്‍ കൂളര്‍, മില്‍ക് കൂളര്‍, ഐസ് ക്രീം ഫ്രീസര്‍, വ്യവസായ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ഫ്രീസറുകള്‍
  • വാട്ടര്‍ ഹീറ്ററുകള്‍, ഹെയര്‍ ഡ്രൈയര്‍, ഹാന്റ് ഡ്രൈയര്‍, ഇലക്ട്രിക് സ്മൂത്തിങ് അയണ്‍
  • ലിഥിയം അയോണ്‍ ബാറ്ററി
  • പെയിന്റ്, വാര്‍ണിഷ്
  • പുട്ടി, റെസിന്‍ സിമന്റ്
  • ടോയ്‍ലറ്റ് സ്പ്രേ, പൗഡര്‍ പഫ്, മേയ്ക്കപ്പിന് ഉപയോഗിക്കുന്ന പാഡുകള്‍

2. 28 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി നികുതി കുറഞ്ഞത്

  • ബാറ്ററി വാഹനങ്ങള്‍

3. നികുതി പൂര്‍ണ്ണമായി എടുത്തു കളഞ്ഞത്

  • സാനിട്ടറി നാപ്കിനുകള്‍
  • സ്റ്റോണ്‍, മാര്‍ബിള്‍

4. 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി നികുതി കുറഞ്ഞത്

  • ചിലയിനം വസ്ത്രങ്ങള്‍
  • ഫോസ്ഫോറിക് ആസിഡ്
  • ആയിരം രൂപയില്‍ താഴെയുള്ള തൊപ്പി

5. 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി നികുതി കുറഞ്ഞത്

  • ബാംബൂ ഫ്ലോറിങ്
  • മണ്ണെണ്ണ സ്റ്റൗ
  • കൈ കൊണ്ട് പ്രവര്‍ത്തിപ്പക്കുന്ന റബ്ബര്‍ റോളര്‍
  • സിബ്ബ്

6. 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി നികുതി കുറഞ്ഞത്

  • എഥനോള്‍
  • സോളിഡ് ബയോ ഫ്യുവല്‍
click me!