
ദില്ലി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ് ലിമിറ്റഡിന്റെ വില്‍പനയില്‍ കഴിഞ്ഞ മാസം 33.91 ശതമാനം കുറവുണ്ടായെന്ന് കണക്കുകള്‍. 2016 ഡിസംബറില്‍ 3,30,202 വാഹനങ്ങളാണ് ഹീറോ വിറ്റത്. 2015 ഡിസംബറില്‍ 4,99,665 വാഹനങ്ങളാണ് ഹീറോ വിറ്റഴിച്ചത്.
കമ്പനിയുടെ മൂന്ന് വാഹന നിര്‍മ്മാണ യൂണിറ്റുകള്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഡിസംബര്‍ 26 മുതല്‍ 31 വരെ അടച്ചിട്ടെന്നും ഹീറോ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കമ്പനിക്ക് റെക്കോര്‍ഡ് വില്‍പനയാണ് 2016ല്‍ ഉണ്ടായതെന്നാണ് ഹീറോ അവകാശപ്പെടുന്നത്. ആരെ 67,62,980 ഇരു ചക്ര വാഹനങ്ങള്‍ കഴിഞ്ഞ ജനുവരി മുതല്‍ ഡിസംബര്‍ വരെ ഹീറോ നിരത്തിലിറക്കി. 2015നെ അപേക്ഷിച്ച് 4.3 ശതമാനം വര്‍ദ്ധനവാണിതെന്നാണ് കമ്പനിയുടെ അവകാശവാദം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.