നിങ്ങളുടെ ബാങ്ക് വായ്പകള്‍ ഇപ്രകാരമെങ്കില്‍ പലിശയിളവ് ലഭിക്കും

Published : Feb 10, 2018, 06:38 PM ISTUpdated : Oct 05, 2018, 01:30 AM IST
നിങ്ങളുടെ ബാങ്ക് വായ്പകള്‍ ഇപ്രകാരമെങ്കില്‍ പലിശയിളവ് ലഭിക്കും

Synopsis

ഏപ്രില്‍ ഒന്നു മുതല്‍ വായ്പകളുടെ പലിശ നിര്‍ണ്ണയത്തില്‍ അടിസ്ഥാന നിരക്കും എം.സി.എല്‍.ആറും ബന്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. ഇത് കാരണം 2016 ഏപ്രില്‍ ഒന്നിന് മുന്‍പ് ഭവന വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് പലിശ നിരക്കില്‍ ചെറിയ ആശ്വാസം ലഭിക്കും.

2016 ഏപ്രില്‍ ഒന്നിന് മുന്‍പ് എടുത്തിട്ടുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് ബേസ് റേറ്റ് അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷമാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിങ് സംവിധാനം റിസര്‍വ് ബാങ്ക് പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഇപ്പോഴും ഭൂരിപക്ഷം വായ്പകള്‍ നിശ്ചയിക്കുന്നത് പഴയ ബേസ് റേറ്റില്‍ തന്നെയാണ്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യത്തിലുള്ള ആശങ്ക റിസര്‍വ് ബാങ്ക് ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്. 2018 ഏപ്രില്‍ ഒന്നു മുതല്‍ എം.സി.എല്‍.ആര്‍ നടപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം ലഭിച്ചു. 2016 ഏപ്രില്‍ ഒന്നു മുതലുള്ള പ്രാബല്യം ഇതിനുണ്ടാകും. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

'ദരിദ്ര രാജ്യങ്ങളും പലസ്തീൻ നിലപാടും നിർണായകമായി', കൂടുതൽ രാജ്യങ്ങൾക്ക് അമേരിക്കയുടെ യാത്രാ വിലക്ക്
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില