
കഴിഞ്ഞ വര്‍ഷം ജനുവരി 1 മുതല്‍ 31 വരെ നിര്‍മിച്ച ഇയോണ്‍ കാറുകളാണ് തിരിച്ചുവിളിക്കുന്നത്. ഇക്കാലയളവില്‍ പുറത്തിറങ്ങിയ കാറുകളുടെ ഉടമസ്ഥര്‍ക്ക് അടുത്തുള്ള ഹ്യൂണ്ടായി സര്‍വ്വീസ് സെന്ററുമായി ബന്ധപ്പെടാം. പരിശോധന തീര്‍ത്തും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കമ്പനി തന്നെ ഉടമകളുമായി ബന്ധപ്പെട്ട് മേൽപറഞ്ഞവിധത്തിലുള്ള ക്ലച്ച് തകരാറിനായുള്ള പരിശോധനകൾ നടപ്പിലാക്കുന്നതായിരിക്കും. ക്ലച്ച് കേബിളിൽ അല്ലെങ്കിൽ ബാറ്ററി കേബിളിൽ തകരാറുകൾ കണ്ടെത്തുന്ന പക്ഷം സൗജന്യമായിട്ടു തന്നെ ഉടൻ പരിഹരിച്ചുനൽകും. ഉപഭോക്താക്കൾക്കായി നൽകുന്ന വാഹനങ്ങളുടെ ഗുണമേന്മയും മറ്റും എക്കാലവും ഉറപ്പുവരുത്തതുമെന്നും ക്ലച്ച് തകരാറുബാധിച്ച എല്ലാ ഇയോൺ കാറുകളേയും ഡീലർഷിപ്പുകളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഹ്യുണ്ടായ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതിനു മുന്‍പ് ഹ്യൂണ്ടായുടെ സാന്‍ട്ര മോഡലുകളാണ് കമ്പനി തിരിച്ചു വിളിച്ചത്. ഹ്യൂണ്ടായിയെ കൂടാതെ വോക്‌സ്‌വാഗണ്‍, സ്‌കോഡ തുടങ്ങിയ കമ്പനികളും ഇന്ത്യയില്‍ നിന്ന് വാഹനങ്ങള്‍ തിരിച്ചു വിളിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.