
പ്രവാസികൾക്ക് ഇന്ത്യയിലേക്ക് ശബ്ദാധിഷ്ഠിത സേവനത്തിലൂടെ പണമയക്കാൻ കഴിയുന്ന സേവനം ഐ.സി.ഐ.സി.ഐ ബാങ്ക് അവതരിപ്പിച്ചു. ആപ്പിൾ ഐഫോണോ, ഐപാഡോ ഉപയോഗിക്കുന്നവർക്ക് ലളിതമായ വോയ്സ് കമാൻഡിലൂടെ പണയക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ആപ്പിൾ സിറി ശബ്ദ സംവിധാനം ഉപയോഗിച്ച് നിർദേശം നൽകിയാൽ പണം ട്രാൻസ്ഫർ ചെയ്യാനുള്ള സംവിധാനത്തിന്റെ ലോഗിൻ പേജിലെത്തും. അവിടെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഫോണെടുത്ത് കാര്യം പറഞ്ഞാല്‍ മതി. രണ്ടു തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയ ശേഷം പണം അയക്കാം. ഐ.സി.ഐ.സി.ഐ ബാങ്കില്‍ എന്‍.ആര്‍.ഐ അക്കൗണ്ടുള്ളവര്‍ക്ക് രാജ്യത്തെ ഏത് ബാങ്കിലെ മറ്റ് അക്കൗണ്ടുകളിലേക്കും പണം അയക്കാന്‍ കഴിയും. തികഞ്ഞ സുരക്ഷിതത്വത്തോടെയാണ് ഇടപാടുകളെന്ന് ബാങ്ക് അറിയിച്ചു.
രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏതെങ്കിലും ഒരു ബാങ്ക് അവതരിപ്പിക്കുന്നത്. ഇതോടെ പണം അയക്കാന്‍ അഞ്ച് ഘട്ടങ്ങളിലൂടെ നടന്ന ഇടപാടുകള്‍ക്ക് പകരം കേവലം ചില വാക്കുകള്‍ മതിയാവും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.