സൗദിയില്‍ സ്വര്‍ണ്ണം വാങ്ങാനും വില്‍ക്കാനും ഇനി തിരിച്ചറിയല്‍ രേഖ ഹാജരാക്കണം

By Web DeskFirst Published May 30, 2017, 12:41 PM IST
Highlights

സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് സൗദി വാണിജ്യ വ്യവസായ മന്ത്രാലയം നിര്‍ദ്ദേശിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം വെളുപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന മേഖലയാണ് സ്വര്‍ണ ഇടപാടുകളെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഇത് കണക്കിലെടുത്താണ് ഇടപാടുകാരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന  നിര്‍ദേശം.

സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് സൗദി വാണിജ്യ വ്യവസായ മന്ത്രാലയം ബന്ധപ്പെട്ട എല്ലാ സ്വര്‍ണ വ്യാപാരികളോടും ജ്വല്ലറി ഉടമകളോടും ആവശ്യപ്പെട്ടു. വില്‍പന നടത്താന്‍ വരുന്നവരായാലും വാങ്ങാന്‍ വരുന്നവരായാലും അവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ചു ഉറപ്പ് വരുത്തണം. ഇപ്രകാരം വിദേശികളില്‍ നിന്നു ഇഖാമയും സ്വദേശികളുടെ തിരിച്ചറിയല്‍ രേഖയും സന്ദര്‍ശന വിസക്കാരുടെ പാസ്‌പോര്‍ട്ടും പരിശോധിക്കുകയും ആവശ്യമെങ്കില്‍ ഇതിന്റെ പകര്‍പ്പ് സുക്ഷിക്കുകയും വേണം. മറ്റു സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ ആ സ്ഥാപനത്തിന്റെ പേരും ഉടമയുടെ പേരു വിലാസം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും വേണം.
 

click me!