ടെലികോം കമ്പനികളില്‍ നിന്നുളള സര്‍ക്കാര്‍ വരുമാനത്തില്‍ ഇടിവ്

By Web TeamFirst Published Jan 7, 2019, 9:35 AM IST
Highlights

രാജ്യത്ത് ടെലികോം സേവനങ്ങള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്‍റെ നിശ്ചിത ശതമാനം ലൈസന്‍സ് ഫീസായും സ്പെക്ട്രം ഉപയോഗിക്കുന്നതിനുളള ചാര്‍ജായുമാണ് സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് പണം ഈടാക്കുന്നത്.

ദില്ലി: 2017-18 ലെ ടെലികോം കമ്പനികളില്‍ നിന്നുളള സര്‍ക്കാര്‍ വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തി. 22 ശതമാനത്തിന്‍റെ കുറവാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയത്.

രാജ്യത്ത് ടെലികോം സേവനങ്ങള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്‍റെ നിശ്ചിത ശതമാനം ലൈസന്‍സ് ഫീസായും സ്പെക്ട്രം ഉപയോഗിക്കുന്നതിനുളള ചാര്‍ജായുമാണ് സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് പണം ഈടാക്കുന്നത്. 2017 -18 ല്‍ 18.62 ശതമാനമാണ് സ്പെക്ട്രം ഉപയോഗത്തില്‍ നിന്നുളള വരുമാനത്തില്‍ കുറവ് വന്നത്. ഇത് 1,30,844.9 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 1,60,787.9 കോടി രൂപയായിരുന്നു. 

ലൈസന്‍സ് ഫീസ് ഇനത്തില്‍ സര്‍ക്കാരിന്‍റെ വരുമാനത്തില്‍ 18.12 ശതമാനത്തിന്‍റെ കുറവുണ്ടായി. പ്രസ്തുത സാമ്പത്തിക വര്‍ഷം ഇത് 10,670.6 കോടി രൂപയായിരുന്നു. 

click me!