മുംബൈ: ആദായ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ഏഴു ലക്ഷം പേര്‍ക്ക് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് നോട്ടിസയച്ചു. കേരളത്തിലുള്ളവര്‍ക്കും വൈകാതെ ഈ നോട്ടിസ് ലഭിക്കും. ആദായ നികുതി പിരിവ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണു നടപടി.
നികുതി വെട്ടിപ്പ് തടയുന്നതിനായി 2009 മുതല്‍ ഈ സാമ്പത്തിക വര്‍ഷം വരെ നടന്ന വലിയ പണമിടപാടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു. ഇതിനുശേഷമാണ് വീഴ്ച വരുത്തിയവരുടെ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.