ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങളില്‍ ഇന്ത്യക്ക് ഏഴാം സ്ഥാനം

By Web DeskFirst Published Aug 23, 2016, 3:21 PM IST
Highlights

ദില്ലി: ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങളില്‍ ഇന്ത്യക്ക് ഏഴാം സ്ഥാനം. ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തുവിട്ട 2016ലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം. 5,600 ശതകോടി ഡോളറാണ് ഇന്ത്യയുടെ ആസ്തി എന്നാണ് പഠനം പറയുന്നത്. 

48,900 ശതകോടി ഡോളറുമായി അമേരിക്കന്‍ ഐക്യനാടുകളാണ് ഒന്നാം സ്ഥാനത്ത്. ചൈന രണ്ടാം സ്ഥാനത്തും ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണ്. 17,400 ശതകോടി ഡോളര്‍, 15,100 ശതകോടി ഡോളര്‍ എന്നിങ്ങനെയാണ് യഥാക്രമം ഈ രാജ്യങ്ങളുടെ ആസ്തി. നാലാം സ്ഥാനത്ത് ബ്രിട്ടന്‍ ആണ്. ജര്‍മ്മനി അഞ്ചാം സ്ഥാനത്തും, ഫ്രാന്‍സ് ആറാം സ്ഥാനത്തുമാണ്. കാനഡ, ഓസ്‌ട്രേലിയ, ഇറ്റലി, എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു പിന്നിലുള്ളത്. 

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ചൈനയാണ് ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമെന്നും ഇന്ത്യയുടെ വളര്‍ച്ച ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

click me!