
ദില്ലി: രാജ്യത്തെ ജിഡിപി നിരക്കില്‍ വർധന. ഡിസംബർ പാദത്തിൽ ജിഡിപി 7.2 ശതമാനമാണ്. കഴിഞ്ഞ പാദത്തിൽ 6.1 ശതമാനമായിരുന്നു വളർച്ച. ഉത്പാദന മേഖലയിലുണ്ടായ ഉണർവാണ് ജിഡിപിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ മൂന്നു വർഷത്തിനിടെയുണ്ടായ വലിയ കൂപ്പുകുത്തലാണ് ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്കിലുണ്ടായത്.
5.7 ശതമാനം മാത്രമായിരുന്നു ഇക്കാലയളവിലെ വളര്‍ച്ചാ നിരക്ക്. നോട്ട് നിരോധനവും ജിഎസ്ടി ഏർപ്പെടുത്തിയതുമായിരുന്നു തിരിച്ചടിക്കു കാരണമായത്. എന്നാൽ ജൂലൈ- സെപ്റ്റംബർ പാദത്തിൽ വീണ്ടും സമ്പദ്വ്യവസ്ഥ കരുത്തുകാട്ടി. 6.5 ശതമാനമായാണ് ജിഡിപി വളർന്നത്. തുടർച്ചയായ അഞ്ചു പാദങ്ങളിലെ തളർച്ചയ്ക്കു ശേഷം വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ നടത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.