ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തി;  നേട്ടം ഫ്രാന്‍സിനെ പിന്തള്ളി

Web Desk |  
Published : Apr 19, 2018, 04:13 PM ISTUpdated : Jun 08, 2018, 05:52 PM IST
ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തി;  നേട്ടം ഫ്രാന്‍സിനെ പിന്തള്ളി

Synopsis

ഐഎംഎഫിന്റെ വേള്‍ഡ്  എക്കണോമിക് ഔട്ട് ലുക്കിലാണ് ഇക്കാര്യം

ദില്ലി: ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ.  ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ സാമ്പത്തിക ശക്തിയില്‍ ആറാം സ്ഥാനത്തെത്തിയത്. ഇന്ത്യയുടെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതായി ഐഎംഎഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 2018 ലെ ഐഎംഎഫിന്റെ വേള്‍ഡ്  എക്കണോമിക് ഔട്ട് ലുക്കിലാണ് ഇക്കാര്യം പറയുന്നത്

യു എസ്, ചൈന, ജപ്പാന്‍, ജര്‍മനി,  യു കെ എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ജിഡിപിയിൽ ഇന്ത്യക്കു മുന്നിലുള്ളത്. നോട്ട് നിരോധനത്തിന്റെയും ജി എസ് ടിയുടെയും പ്രത്യാഘാതങ്ങളെ അതിജീവിക്കാന്‍ ഇന്ത്യക്ക് സാധിച്ചെന്ന് ലോകബാങ്കിന്റെയും ഐ എം എഫിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇവ രണ്ടും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ എത്രമാത്രം പരിക്കേല്‍പ്പിച്ചു എന്ന് വ്യക്തമാക്കുന്നില്ല.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

എണ്ണ മാത്രമല്ല, റഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണി
അമേരിക്കയില്‍ ജപ്പാന്റെ വമ്പന്‍ നിക്ഷേപം; 550 ശതകോടി ഡോളറിന്റെ വ്യാപാര കരാര്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്