രാജ്യത്തെ ഏറ്റവും ലാഭകരമായ പൊതുമേഖല കമ്പനി ഐഒസി

By Web DeskFirst Published Jun 1, 2018, 5:55 PM IST
Highlights
  • 21,346 കോടി രൂപയെന്ന റിക്കോര്‍ഡ് റിക്കോര്‍ഡ് അറ്റ ലാഭമാണ്  ഐഒസി നേടിയത്

ദില്ലി: രാജ്യത്ത ഏറ്റവും ലാഭകരമായ പൊതുമേഖല കമ്പനിയെന്ന സ്ഥാനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) സ്വന്തമാക്കി. ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പ്പറേഷനെ (ഒഎന്‍ജിസി) പിന്നിലാക്കിയാണ് ഐഒസി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 2018 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 21,346 കോടി രൂപയെന്ന റിക്കോര്‍ഡ് റിക്കോര്‍ഡ് അറ്റ ലാഭമാണ്  ഐഒസി നേടിയത്. 

മുന്‍ സാമ്പത്തിക വര്‍ഷത്തെ 19,106 കോടി രൂപയില്‍ നിന്ന് 12 ശതമാനം ഉയര്‍ച്ചയാണ് അറ്റാദായത്തില്‍ കമ്പനി രേഖപ്പെടുത്തിയത്. 2017-18 ല്‍ 6,357 കോടി രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണ് മറ്റൊരു പൊതുമേഖല എണ്ണക്കമ്പനിയായ എച്ച്പിസിഎല്‍ നേടിയത്. കമ്പനിയുടെ മൊത്തം വിറ്റുവരവ് 2.43 ലക്ഷം കോടിയായിരുന്നു.

click me!