സാമ്പത്തിക വളര്‍ച്ചാസൂചികയില്‍ ഇന്ത്യ പാകിസ്താനും ചൈനയ്ക്കും പുറകില്‍

By Web DeskFirst Published Jan 22, 2018, 8:48 PM IST
Highlights

ദാവോസ്: നാളെ ആരംഭിക്കുന്ന വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായി ലോകസാമ്പത്തിക ഫോറം പുറത്തുവിട്ട ആഗോളസാമ്പത്തിക വളര്‍ച്ചാ സൂചികയില്‍ ഇന്ത്യയുടെ റാങ്ക് ചൈനയ്ക്കും പാകിസ്താനും പിറകില്‍. 

103 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ 62-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ചൈന 26-ാം സ്ഥാനത്തും പാകിസ്താന്‍ 47-ാം സ്ഥാനത്തുമാണ്. ജനങ്ങളുടെ ജീവിതനിലവാരം, പാരിസ്ഥിതിക സ്ഥിരത, ഭാവിയില്‍ സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കാനുള്ള സാധ്യത എന്നിവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.  

നോര്‍വ്വേയാണ് പട്ടികയില്‍ ഒന്നാമത്. അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. പോയ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച നേടിയ രാജ്യങ്ങളുടെ പട്ടികയില്‍ ലിത്വാനിയ,ഹംഗറി, അസര്‍ബൈജാന്‍, പോളണ്ട് എന്നിവയാണ് മുന്നില്‍.

സാമ്പത്തികമായി വികസിച്ചു കൊണ്ടിരിക്കുന്ന 79 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 60-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്ന് ചൈന 15-ാം സ്ഥാനത്തും പാകിസ്താന്‍ 52-ാം സ്ഥാനത്തുമായിരുന്നു.
 

click me!