
ദില്ലി: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ടെക്സ്റ്റൈല്‍സ് ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാന്‍ തീരുവ ഇരട്ടിയായി ഉയര്‍ത്തി. ടെക്സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഭ്യന്തര ഉല്‍പ്പാദകരെ പ്രോത്സാഹിപ്പിക്കാനുളള നടപടിയാണിത്.
എന്നാല്‍, വിദേശ ടെക്സ്റ്റൈയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തീരുവ താല്‍കാലികമായി വില വര്‍ദ്ധനയ്ക്ക് കാരണമാകുമെന്നാണ് ഈ രംഗത്തുളളവരുടെ നിരീക്ഷണം. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന 50 ല്‍ പരം ഉല്‍പ്പന്നങ്ങള്‍ക്കാണ് സര്‍ക്കാര്‍ തീരുവ ഇരട്ടിയാക്കിയത്.
പുതിയ നിരക്ക് ബാധകമായ ഉല്‍പ്പന്നങ്ങളുടെ പട്ടിക കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഐസി) പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപടിയിലൂടെ ആഭ്യന്തര ടെക്സ്റ്റൈല്‍ മേഖലയില്‍ വലിയ ഉണര്‍വാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി തീരുവ ഉയര്‍ത്തിയെങ്കിലും ബംഗ്ലാദേശ് പോലെയുളള അവികസിത രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കി വരുന്ന നികുതി ഇളവുകള്‍ തുടരും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.