2023 ല്‍ ഇന്ത്യ ഒന്‍പത് ശതമാനം വളര്‍ച്ച കൈവരിക്കും: രാജീവ് കുമാര്‍

Published : Dec 31, 2018, 03:15 PM ISTUpdated : Dec 31, 2018, 03:31 PM IST
2023 ല്‍ ഇന്ത്യ ഒന്‍പത് ശതമാനം വളര്‍ച്ച കൈവരിക്കും: രാജീവ് കുമാര്‍

Synopsis

വരുന്ന കലണ്ടര്‍ വര്‍ഷത്തില്‍ രാജ്യത്തിന് 7.8 ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

ദില്ലി: 2022- 23 ല്‍ രാജ്യത്തിന് ഒന്‍പത് ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. ആദ്യമായി പണപ്പെരുപ്പമില്ലാതെ 7.5 ശതമാനം വളര്‍ച്ച നേടാന്‍ രാജ്യത്തിനായി, ഇത് 2022 -23 ല്‍ വളര്‍ച്ച ഒന്‍പത് ശതമാനത്തിലേക്ക് എത്താനുളള വളരെ ശക്തമായ സാമ്പത്തിക അടിത്തറ പ്രദാനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

വരുന്ന കലണ്ടര്‍ വര്‍ഷത്തില്‍ രാജ്യത്തിന് 7.8 ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. പരിസ്ഥിതി സൗഹൃദ യാത്ര മാര്‍ഗമായ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക, മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക പരിഷ്കരണ നടപടികളെ വേഗത്തിലാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് ഉയര്‍ത്തും. 

പുതുവര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുളള പദ്ധതികള്‍ നടപ്പാക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. രാജ്യത്തേക്കുളള നിക്ഷേപങ്ങള്‍ ഇടതിനോടകം ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. 2019 ല്‍ അത് കൂടുതല്‍ കരുത്താര്‍ജിക്കും. സ്വകാര്യ നിക്ഷേപങ്ങളിലും വലിയ വളര്‍ച്ചയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 
 

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?