ഇന്ത്യന്‍ ബാങ്ക് സ്ഥിരനിക്ഷേപത്തിന്‍റെ പലിശ വര്‍ദ്ധിപ്പിച്ചു

Published : Dec 05, 2018, 10:01 AM ISTUpdated : Dec 05, 2018, 11:50 AM IST
ഇന്ത്യന്‍ ബാങ്ക് സ്ഥിരനിക്ഷേപത്തിന്‍റെ പലിശ വര്‍ദ്ധിപ്പിച്ചു

Synopsis

91  മുതല്‍ 120 ദിവസം വരെ കാലയിളവിലുളള ഒരു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങളുടെ പലിശ ആറ് ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാക്കി.

ചെന്നൈ: സ്ഥിരം നിക്ഷേപത്തിനുളള പലിശ നിരക്ക് ഇന്ത്യന്‍ ബാങ്ക് വര്‍ദ്ധിപ്പിച്ചു. 91 ദിവസം മുതല്‍ 180 ദിവസം വരെയുളള കാലയളവിലേക്ക് അഞ്ചു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.25 ശതമാനം കൂട്ടി. 

ഇതോടെ 91  മുതല്‍ 120 ദിവസം വരെ കാലയളവിലുളള ഒരു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങളുടെ പലിശ ആറ് ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാക്കി. 121 ദിവസം മുതല്‍ 180 ദിവസം വരെ കാലയളവിലേക്കുളള ഒരു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനമായിരുന്ന പലിശ 6.50 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. 

PREV
click me!

Recommended Stories

ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?
സാംസങ് ഓഹരി വിപണിയിലേക്കോ? നിലപാട് വ്യക്തമാക്കി കമ്പനി