ഇടുങ്ങിയ ഇന്ത്യന്‍ നഗരങ്ങളെ അണ്‍ലോക്ക് ചെയ്യാന്‍ യൂബറെത്തും

By Web DeskFirst Published Apr 26, 2018, 3:30 PM IST
Highlights
  • ഇന്ത്യന്‍ നഗരങ്ങള്‍ ഏഷ്യയിലെ മറ്റ് നഗരങ്ങളെക്കാള്‍ 149 ശതമാനം അധികം ഇടുങ്ങിയവ

ദില്ലി: ഇന്ത്യന്‍ നഗരങ്ങള്‍ ഏഷ്യയിലെ മറ്റ് നഗരങ്ങളെക്കാള്‍ 149 ശതമാനം അധികം ഇടുങ്ങിയവയാണെന്ന് ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ യൂബര്‍. യൂബറിനായി ഇന്ത്യന്‍ നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠിച്ച ബോസ്റ്റര്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്‍റെ (ബിസിജി) റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ നഗരങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത്.

ഇന്ത്യയിലെ 89 ശതമാനം വ്യക്തികളും സ്വന്തമായി വാഹനം വാങ്ങണമെന്ന താത്പര്യമുളളവരാണ്. നാല്‍പ്പത് പേജില്‍ റിപ്പോര്‍ട്ടിന് ബിസിജി കൊടുത്തിരിക്കുന്ന പേര് " അണ്‍ലോക്കിങ് സിറ്റിസ്" എന്നാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഷെയര്‍ ചെയ്തുളള യാത്രകളോട് വലിയ താത്പര്യമാണെന്ന് പറഞ്ഞുവയ്ക്കുന്ന റിപ്പോര്‍ട്ടില്‍.

ദില്ലി, കൊല്‍ക്കത്ത, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ഷെയര്‍ റൈഡിങ് വലിയ വിജയമാവുമെന്നും ബിസിജി യൂബറിനായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടുങ്ങിയ ഇന്ത്യന്‍ നഗരങ്ങളെ അണ്‍ലോക്ക് ചെയ്യുന്നതെങ്ങനെയെന്നതാണ് റിപ്പോര്‍ട്ടിന്‍റെ കാതല്‍.  

click me!