ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ആനയോട് ഉപമിച്ച് അന്താരാഷ്ട്ര നാണയ നിധി ഡയറക്ടര്‍

By Web DeskFirst Published Apr 23, 2018, 9:40 AM IST
Highlights
  • അന്താരാഷ്ട്ര നാണയ നിധിയുടെ ഏഷ്യ പസഫിക്ക് വിഭാഗത്തിന്‍റെ തലവനാണ് ചാങ്‍യോങ്

വാഷിംഗ്ടണ്‍: ആഗോള നിക്ഷേപകര്‍ ഇപ്പോള്‍ കരുതുന്നത് "ഇന്ത്യന്‍ ആന ഓടാന്‍ തയ്യാറായി" എന്നാണ്. വിവിധ മേഖലകളില്‍ പ്രഗത്ഭരായ നിക്ഷേപകരുടെ അഭിപ്രായത്തില്‍ അടുത്ത നാല് വര്‍ഷത്തിനുളളില്‍ ഇന്ത്യയിലേക്ക് വലിയ നിക്ഷേപമെത്തും. സുസ്ഥിരമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ശേഷം ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണെന്നും ചാങ്‍യോങ് റീ പറഞ്ഞു.  
 
അന്താരാഷ്ട്ര നാണയ നിധിയുടെ ഏഷ്യ പസഫിക്ക് വിഭാഗത്തിന്‍റെ തലവനാണ് ചാങ്‍യോങ്. ഏഷ്യ - പസഫിക്ക് മേഖലയുടെ വികസനത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ വളരെ നല്ല കാര്യങ്ങളാണ് ചെയ്യുന്നതെന്നും ചാങ്‍യോങ് അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ചൈനയെക്കാള്‍ മുന്‍പിലാണ്. അതിനാല്‍ തന്നെ അനേകം രാജ്യങ്ങള്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ എന്തുചെയ്യുന്നവെന്ന് ശ്രദ്ധിച്ചിരിക്കുകയാണ്. ഇന്ത്യ ഇപ്പോള്‍ തിരുച്ചുവരവിന്‍റെ പാതയിലാണ്. നോട്ടുനിരോധനം, ജിഎസ്ടി നടപ്പാക്കല്‍ തുടങ്ങിയവയ്ക്ക് ശേഷം ഇന്ത്യന്‍ വളര്‍ച്ച മുകളിലേക്കാണ്.  

click me!