വ്യാപാരത്തില്‍ മുന്നേറ്റം പ്രകടിപ്പിച്ച് രൂപ

Published : Sep 06, 2018, 11:42 AM ISTUpdated : Sep 10, 2018, 12:30 AM IST
വ്യാപാരത്തില്‍  മുന്നേറ്റം പ്രകടിപ്പിച്ച് രൂപ

Synopsis

രൂപയുടെ മൂല്യത്തില്‍ ഒന്‍പത് പൈസയുടെ വര്‍ദ്ധന ദൃശ്യമായി

മുംബൈ: രൂപയുടെ മൂല്യത്തില്‍ ചെറിയ മുന്നേറ്റം. വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്ന ഫല സൂചനകള്‍ പ്രകാരം രൂപയുടെ മൂല്യത്തില്‍ ഒന്‍പത് പൈസയുടെ വര്‍ദ്ധന ദൃശ്യമായി. 

ഇന്നലെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ ഡോളറിനെതിരെ 71.75 എന്ന നിലയിലായിരുന്ന രൂപയുടെ മൂല്യം ഇന്ന് വ്യാപാരം തുടങ്ങിയതോടെയാണ് തിരിച്ചുകയറിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രൂപയുടെ മൂല്യം 71.66 ആണ്. രാജ്യന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയതാണ് ഈ മുന്നേറ്റത്തിന് രൂപയെ സഹായിച്ചത്.    
 

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?