ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും ഇടിവ്

By Web TeamFirst Published Oct 19, 2018, 2:30 PM IST
Highlights

വിനിമയ വിപണിയില്‍ രൂപയുടെ മൂല്യവും കുറഞ്ഞ നിരക്കിലാണ്. ഡോളറിനെതിരെ 73.64 എന്ന നിലയിലാണ് രൂപയുടെ മൂല്യം.

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്നും നഷ്ട വ്യാപാരം. സെൻസെക്സ് 500 പോയിന്‍റ് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. 

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 40 പോയിന്‍റ് ഇടിഞ്ഞു. വീണ്ടും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി  ഉപരോധം ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകളെ തുടര്‍ന്ന് വാണിജ്യയുദ്ധം ശക്തമാക്കുമെന്ന സൂചനകളാണ് വിപണിയുടെ തളര്‍ച്ചയ്ക്ക് കാരണമായ മറ്റൊരു പ്രധാന കാരണം. വിനിമയ വിപണിയില്‍ രൂപയുടെ മൂല്യവും കുറഞ്ഞ നിരക്കിലാണ്. ഡോളറിനെതിരെ 73.64 എന്ന നിലയിലാണ് രൂപയുടെ മൂല്യം. 

ഇന്ത്യൻ ഓഹരി വിപണിയിൽ ഓട്ടോ മൊബൈൽ, ബാങ്കിംഗ്, എണ്ണ, ഐടി ഓഹരികളിൽ ഇടിവ് പ്രകടമാണ്.
 

click me!