സ്റ്റാര്‍ട്ടപ്പില്‍ തിളങ്ങാന്‍ വേണ്ടത് '3 സി' കള്‍; മോദി

Web Desk |  
Published : Jun 07, 2018, 10:26 PM ISTUpdated : Jun 29, 2018, 04:27 PM IST
സ്റ്റാര്‍ട്ടപ്പില്‍ തിളങ്ങാന്‍ വേണ്ടത് '3 സി' കള്‍; മോദി

Synopsis

സ്റ്റാര്‍ട്ടപ്പില്‍ തിളങ്ങാന്‍ '3 സി' കള്‍

ദില്ലി:  സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിക്കാന്‍ വേണ്ടത് "മൂന്ന് സി" കളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂലധനം ( ക്യാപിറ്റല്‍), ധൈര്യം (കറേജ്), കണക്റ്റിംഗ് വിത്ത് പീപ്പിള്‍ എന്നിവയാണ് സ്റ്റാര്‍ട്ടപ്പുകളെ വിജയിപ്പിക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ടുന്ന മൂന്ന് സി കളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  

വിവിധ മേഖലകളില്‍ നിന്നുളള സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് പരാമര്‍ശിച്ച മോദി ഡിജിറ്റല്‍, ടെക്ക് എന്നിവയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല സ്റ്റാര്‍ട്ടപ്പ് വ്യവസായ ആശയങ്ങളെന്നും പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളിലൂടെ ഇന്ത്യയിലെ യുവാക്കള്‍ തൊഴില്‍ സൃഷ്ടാക്കളായി മാറുന്നെന്നും ജനസംഖ്യാപരമായ വിഹിതം തൊഴിലുകളില്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബന്ധമാണെന്നും മോദി അറിയിച്ചു.

സ്റ്റാര്‍ട്ടപ്പുകളിലും ഇന്നോവേഷന്‍ രംഗത്തും കഴിവ് തെളിയിച്ച യുവ സംരംഭകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.  

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

രാജ്യത്ത് പുതിയ സംരംഭങ്ങളുടെ പൂക്കാലം, ഇനി ആരും 'അയ്യേ' പറയില്ല; പ്രതിമാസം തുടങ്ങുന്നത് 300 എഐ കമ്പനികള്‍
റഷ്യൻ എണ്ണ ഉപരോധം, 'ഇന്ത്യ മികച്ച അഭിനേതാക്കൾ', നിലപാടിന് പരിഹാസവുമായി അമേരിക്ക