സൗജന്യ വൈഫെയുടെ കണക്കുകള്‍ പുറത്തുവിട്ട് ഗൂഗിള്‍

By Web DeskFirst Published Jun 7, 2018, 8:46 PM IST
Highlights
  • 400 റെയില്‍വേ സ്റ്റേഷനുകള്‍ പദ്ധതിക്ക് കീഴില്‍ 

ദില്ലി: ടെക്ക് ഭീമന്‍ ഗൂഗിള്‍ റെയില്‍വേ സ്റ്റേഷനിലെ  സൗജന്യ വൈഫെ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടു. റെയില്‍ടെല്ലുമായി ചേര്‍ന്ന് 400 റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫെ സംവിധാനം നല്‍കുന്നതായി ഗൂഗിള്‍ അറിയിച്ചു. 

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ 2016 ല്‍ തുടങ്ങിയ പദ്ധതി ആസ്സമിലെ ഡിബ്രുഗാര്‍ഗ് റെയില്‍വേ സ്റ്റേഷനിലും നടപ്പാക്കിയതിലൂടെ സൗജന്യ വൈഫെയുടെ കീഴിലേക്ക് 400 മത് സ്റ്റേഷന്‍ എന്ന സംഖ്യ തികയുകയായിരുന്നു. 

പദ്ധതി നടപ്പാക്കി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ തിരക്കേറിയ 100 റെയില്‍വേ സ്റ്റേഷനുകള്‍ പദ്ധതിക്ക് കീഴിലേക്കെത്തുകയായിരുന്നു. ഇതിലൂടെ ഒരോ ദിവസം 15,000 ആളുകള്‍ ഒരു നെറ്റുവര്‍ക്കില്‍ നിന്ന് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുക എന്ന നേട്ടവും പദ്ധതി കൈവരിച്ചിരുന്നു. സര്‍വ്വീസിലൂടെ 350 എംബി സ്പീഡില്‍ അരമണിക്കൂര്‍ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാവും.  

click me!