ബുധനാഴ്ച്ച വ്യാപാരം: ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍

Published : Dec 05, 2018, 12:10 PM IST
ബുധനാഴ്ച്ച വ്യാപാരം: ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍

Synopsis

എന്‍ടിപിസി, ഒഎന്‍ജിസി, അദാനി പോര്‍ട്ട്സ് എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഇൻഡസ് ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികളിലും നഷ്ടം സംഭവിച്ചു. 

മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം തുടരുന്നു. സെൻസെക്സ് 166 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 51 പോയിന്റ് നഷ്ടത്തിലുമാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.

എന്‍ടിപിസി, ഒഎന്‍ജിസി, അദാനി പോര്‍ട്ട്സ് എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഇൻഡസ് ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികളിലും നഷ്ടം സംഭവിച്ചു. ആഗോള വിപണിയിലെ നഷ്ടം തന്നെയാണ് ഇന്ത്യൻ ഓഹരിവിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് നിക്ഷേപകരുടെ താല്‍പര്യം വർധിച്ചതും യുഎസ് ട്രഷറിയിൽ നിന്നുള്ള വരുമാനം വർധിച്ചതും വാൾ സ്ട്രീറ്റിലെ ഇടിവിന് കാരണമായി. 

എണ്ണ വിലയിൽ ഇന്ന് ഒരു ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.15 പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 70 രൂപ 64 പൈസയാണ് ഇന്നത്തെ നിരക്ക്. അമേരിക്കൻ കറൻസിയുടെ ആവശ്യം വർധിച്ചതോടെ നാണയപ്പെരുപ്പം വീണ്ടും താഴ്ന്നു. ചൊവ്വാഴ്ച നാലു പൈസയുടെ ഇടിവിൽ ഡോളറിന് 70.50 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.

PREV
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍