ചൊവ്വാഴ്ച്ച വ്യാപാരം: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്

Published : Dec 18, 2018, 11:57 AM ISTUpdated : Dec 18, 2018, 12:11 PM IST
ചൊവ്വാഴ്ച്ച വ്യാപാരം: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്

Synopsis

സൺ ഫാർമ്മ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നീ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ ഇൻഫോസിസിനും വിപ്രോയ്ക്കും എച്ച്ഡിഎഫ്സിക്കും നഷ്ടമാണ് ഉണ്ടായത്. 

മുംബൈ: ഓഹരിവിപണിയില്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 151 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 58 പോയിന്റ് നഷ്ടത്തിലുമാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ബാങ്കിങ്, ഐടി, ഓട്ടോമൊബൈൽ, കൺസൾട്ടേഷൻ തുടങ്ങിയ മേഖലകളിൽ വിൽപന സമ്മർദ്ദം പ്രകടമാണ്.

സൺ ഫാർമ്മ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നീ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ ഇൻഫോസിസിനും വിപ്രോയ്ക്കും എച്ച്ഡിഎഫ്സിക്കും നഷ്ടമാണ് ഉണ്ടായത്. ആഗോളവിപണിയിലെ മാന്ദ്യത്തിന്റെ പ്രതിഫലനമാണ് ഇന്ത്യൻ ഓഹരിവിപണിയിലും ഇന്നുണ്ടായത്.

PREV
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍