
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയില്‍ നേരിയ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 36,000 പോയിന്‍റിന് താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയും നഷ്ടത്തിലാണ്.
വിപണിയിലെ 397 ഓഹരികൾ നഷ്ടത്തിലാണ്. 241 ഓഹരികളിൽ നേട്ടം പ്രകടമാണ്. ഇന്ത്യ ബുള്‍സ് എച്ച്എസ്ജി, ഗെയില്‍, ഇന്‍ഫോസിസ് എന്നിവയാണ് നഷ്ടം നേരിടുന്ന ഓഹരികളിൽ ആദ്യ സ്ഥാനങ്ങളിൽ.
അദാനി പോർട്ട്സ്, ഭാരതി ഇൻഫ്രാടെൽ, ഡോ.റെഡീസ് ലാബ്സ്, എന്നിവയാണ് താരതമ്യേന മികച്ച പ്രകടനം നടത്തുന്ന ഓഹരികൾ. ഡോളറിനെതിരെ രൂപയുടെ മൂല്യം 71 രൂപ 12 പൈസ എന്ന നിരക്കിലാണ്.