തിങ്കളാഴ്ച വ്യാപാരം: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം

Published : Jan 07, 2019, 11:54 AM ISTUpdated : Jan 07, 2019, 11:59 AM IST
തിങ്കളാഴ്ച വ്യാപാരം: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം

Synopsis

ആഗോളവിപണിയിലെ നേട്ടമാണ് ഇന്ത്യൻ ഓഹരി വിപണിയിലും പ്രകടമാകുന്നത്.   

മുംബൈ: തിങ്കളാഴ്ച്ച നേട്ടത്തോടെയാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്സ് 350 ഉം നിഫ്റ്റി 110 പോയിന്റും നേട്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ആഗോളവിപണിയിലെ നേട്ടമാണ് ഇന്ത്യൻ ഓഹരി വിപണിയിലും പ്രകടമാകുന്നത്. 

ടൈറ്റൻ, ഇൻഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡിസ് ലാബ് തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ്. രൂപയുടെ മൂല്യം 30 പൈസ ഇന്ന് കൂടി. വിനിമയനിരക്കിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 69 രൂപ 42 പൈസയാണ്.

PREV
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍