സെന്‍സെക്സ് 200 പോയിന്‍റ് ഇടിഞ്ഞു: നിഫ്റ്റി 10,750 ന് താഴെ

Published : Jan 03, 2019, 12:47 PM IST
സെന്‍സെക്സ് 200 പോയിന്‍റ് ഇടിഞ്ഞു: നിഫ്റ്റി 10,750 ന് താഴെ

Synopsis

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍, ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 56 പോയിന്‍റ് ഇടിഞ്ഞ് 10,736 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ഇടിവ് തുടരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 220 പോയിന്‍റ് ഇടിഞ്ഞ് 35,672 പോയിന്‍റില്‍ വ്യാപാരം തുടരുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി, ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 56 പോയിന്‍റ് ഇടിഞ്ഞ് 10,736 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

ബിഎസ്ഇയില്‍ ഒഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, പവന്‍ ഗ്രിഡ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരുതി, ഐസിഐസി ബാങ്ക്, എച്ച്സിഎല്‍ ടെക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.
 

PREV
click me!

Recommended Stories

പുകവലിക്കാര്‍ക്ക് വീണ്ടും പണി കിട്ടി; സിഗരറ്റിന് വില കൂട്ടി ഐടിസി, പുതിയ നിരക്കുകള്‍ അറിയാം
ഉത്സവ സീസണില്‍ ഓണ്‍ലൈന്‍ വിപണി ഭരിക്കുന്നത് പലചരക്കും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും; ആപ്പിള്‍ ഐഫോണ്‍ 18 വന്നിട്ടും ഫോണുകളോട് പ്രിയം കുറയുന്നു