ഇന്ത്യക്കാർക്ക് കൊറിക്കാനിഷ്ടം ബിന്‍ഗോ, തൊട്ടുപുറകില്‍ കുര്‍ക്കുറെ

By Web DeskFirst Published May 5, 2018, 4:24 PM IST
Highlights
  •  ഉരുളക്കിഴങ്ങ് ചിപ്സിന് 5,500 കോടിയുടെ വിപണിയാണ് ഇന്ത്യയിലുളളത്

മുംബൈ: രാജ്യത്തെ സാള്‍ട്ട് സ്നാക്സ് ( ഉപ്പ് ചേർന്ന സ്നാക്സ്) വിപണിയില്‍ പെപ്സികോയുടെ കുർകുറെയും ഐടിസിയുടെ ബിന്‍ഗോയും തമ്മിലുളള വിപണി പോര് മുറുകുന്നു. നീല്‍സണിന്‍റെ ഡേറ്റ പ്രകാരം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കുർക്കുറയെ പിന്തള്ളി ബിന്‍ഗോയെ ഒന്നാമതെത്തി.

3400 കോടി രൂപയുടെ ബ്രിഡ്ജ്  വിഭാഗത്തിലാണ് പെപ്സികേയെ ഐടിസി പിന്തള്ളിയത്. ഇന്ത്യന്‍ രുചിക്കൂട്ടുകളും അന്താരാഷ്ട്ര സാങ്കേതിക വിദ്യയും സംയോജിപ്പിച്ചുണ്ടാക്കുന്നതരം സ്നാക്സുകളെയാണ് ബ്രിഡ്ജസെന്ന് പറയുന്നത്. 30 ശതമാനം വിപണി വിഹിതമുളള ഐടിസി നേരിയ വ്യത്യാസത്തിനാണ് പെപ്സിക്കോയെ മറികടന്നത്. 

ഇന്ത്യയില്‍ ഈ വിഭാഗത്തിന് പുറത്തുളള ഉരുളക്കിഴങ്ങ് ചിപ്സിന് 5,500 കോടിയുടെ വിപണിയാണുളളത്. മറ്റുളളവയ്ക്ക് എല്ലാം കൂടി 4,300 കോടിയുടെ ബിസിനസ്സും. മുന്നേറ്റം ചെറുതെങ്കിലും ബ്രാന്‍ഡിനെ സംബന്ധിച്ച് ഇത്തരം മുന്നേറ്റങ്ങള്‍ നിർണായകമാണ്. അതിനാല്‍ ഓഹരി വിപണി ഉള്‍പ്പെടെയുളള ഇടങ്ങളില്‍ ബ്രാന്‍ഡ് പ്രമോഷന്‍ ആക്റ്റിവിറ്റികള്‍ക്ക് ഐടിസിയെ ഇത് സഹായിക്കും.    

click me!