ഡിജിറ്റൽ ഇടപാടുകൾക്കുള്ള റിസർവ് ബാങ്ക് സമിതി അധ്യക്ഷ സ്ഥാനത്ത് നിലേകനി

By Web TeamFirst Published Jan 8, 2019, 5:13 PM IST
Highlights

ഇന്‍ഫോസിസ് സ്ഥാപകാംഗമായ നിലേക്കനി 2002 മുതല്‍ 07 വരെ കമ്പനി മേധാവിയായിരുന്നു. ആധാര്‍ കാര്‍ഡിന് രൂപം നല്കുന്നതിനായി 2009ലാണ് നിലേക്കനി ഇന്‍ഫോസിസ് വിട്ടത്

ദില്ലി: ഇന്‍ഫോസിസ് സഹ സ്ഥാപകനും ചെയര്‍മാനും, യുഐഡിഎഐ മുന്‍ ചെയര്‍മാനുമായ നന്ദന്‍ നിലേകനിയെ ഡിജിറ്റൽ ഇടപാടുകൾക്കുള്ള റിസർവ് ബാങ്ക് സമിതിയുടെ അധ്യക്ഷനായി നിയമിച്ചു. കേന്ദ്രസര്‍ക്കാരാണ് തീരുമാനം അറിയിച്ചത്.

ഒറ്റ തിരിച്ചറിയില്‍ രേഖ എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട ആധാര്‍ കാര്‍ഡിന്‍റെ പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു നിലേകനി. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ തലവനായി അദ്ദേഹം 2009 മുതല്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇന്‍ഫോസിസ് സ്ഥാപകാംഗമായ നിലേക്കനി 2002 മുതല്‍ 07 വരെ കമ്പനി മേധാവിയായിരുന്നു. ആധാര്‍ കാര്‍ഡിന് രൂപം നല്കുന്നതിനായി 2009ലാണ് നിലേക്കനി ഇന്‍ഫോസിസ് വിട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കര്‍ണാടകയില്‍ 2014 ലും 18 ലും മത്സരിച്ചെങ്കിലും രണ്ടുവട്ടവും പരാജയപ്പെടുകയായിരുന്നു.

click me!