ടെസ്‍ലയുടെ ആദ്യ വിദേശ പ്ലാന്‍റ് ചൈനയില്‍

By Web TeamFirst Published Jan 8, 2019, 4:11 PM IST
Highlights

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഷാങ്ഹായിയില്‍ 140 ദശലക്ഷം ഡോളറിന് ടെസ്‍ല പ്ലാന്‍റിനായി സ്ഥലം ഏറ്റെടുത്തത്.

ബെയ്ജിംഗ്: ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുളള പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‍ലയുടെ യുഎസിന് വെളിയിലുളള ആദ്യ നിര്‍മ്മാണ യൂണിറ്റ് ചൈനയില്‍ ആരംഭിക്കും. ഷാങ്ഹായിലാണ് ടെസ്‍ല ആധൂനിക 'ജിഗാഫാക്ടറി' സ്ഥാപിക്കുന്നത്. 

ഷാങ്ഹായ് പ്ലാന്‍റില്‍ നിന്ന് പ്രതിവര്‍ഷം അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മോഡല്‍ മൂന്ന് വൈ കാറുകളുടെ നിര്‍മ്മാണമാകും ഇവിടെ നടക്കുക. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഷാങ്ഹായിയില്‍ 140 ദശലക്ഷം ഡോളറിന് ടെസ്‍ല പ്ലാന്‍റിനായി സ്ഥലം ഏറ്റെടുത്തത്.

click me!