ഇന്‍ഫോസിസിന്‍റെ അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തി

By Web TeamFirst Published Jan 13, 2019, 3:49 PM IST
Highlights

ഇന്‍ഫോസിസിന്‍റെ ആകെ വരുമാനത്തില്‍ 20.27 ശതമാനം വളര്‍ച്ചയുണ്ടായി. മുന്‍ വര്‍ഷമിത് 17,794 കോടി രൂപയായിരുന്നു. ഈ വര്‍ഷം ഇത് 21,400 കോടി രൂപയാണ്.

ചെന്നൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ ഇന്‍ഫോസിസിന്‍റെ അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തി. 29.60 ശതമാനമാണ് ഇടിവുണ്ടായത്. ഇത്തവണ അറ്റാദായം 3,610 കോടി രൂപയായിരുന്നു. എന്നാല്‍, മുന്‍ വര്‍ഷം ഇത് 5,129 കോടിയായിരുന്നു. 

അതേ സമയം, ഇന്‍ഫോസിസിന്‍റെ ആകെ വരുമാനത്തില്‍ 20.27 ശതമാനം വളര്‍ച്ചയുണ്ടായി. മുന്‍ വര്‍ഷമിത് 17,794 കോടി രൂപയായിരുന്നു. ഈ വര്‍ഷം ഇത് 21,400 കോടി രൂപയാണ്.

ഇന്‍ഫോസിസിന്‍റെ ഓഹരി മടക്കിവാങ്ങാന്‍ കമ്പനിയുടെ ബോര്‍ഡ് കഴിഞ്ഞ ദിവസം അനുമതി നല്‍കി. 8,260 കോടി രൂപയുടെ ഓഹരികളാണ് ഇന്‍ഫോസിസ് മടക്കിവാങ്ങുന്നത്. അഞ്ച് രൂപ മുഖവിലയ്ക്ക് 10.33 കോടിയോളം ഓഹരികള്‍ പരമാവധി 800 രൂപ നിരക്കിലാകും മടക്കിവാങ്ങുക. ഓഹരി ഒന്നിന് കമ്പനി നാല് രൂപ വീതം പ്രത്യേക ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി കമ്പനിക്ക് 2,107 കോടി രൂപയോളം വേണ്ടി വരും. 

click me!