സഞ്ചാരികളുടെ പറുദീസ, വര്‍ക്കല പാപനാശത്തേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ്

By Web TeamFirst Published Jan 13, 2019, 2:20 PM IST
Highlights

സീസൺ തുടങ്ങിയ നവംബർ മുതൽ ഡിസംബർ വരെ എത്തിയ സഞ്ചാരികളുടെ എണ്ണം മുൻവർഷത്തെക്കാൾ 40 ശതമാനത്തോളം കുറവാണ്.

വര്‍ക്കല: സഞ്ചാരികളുടെ പറുദീസയായ വർ‍ക്കല പാപനാശം തീരത്ത് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം മുൻ വർഷത്തെക്കാൾ 40 ശതമാനം കുറഞ്ഞു. ശാന്തസുന്ദരമായ കടൽത്തീരമാണ് വർക്കല. കടല്‍ കാഴ്ചകള്‍ക്കപ്പുറം ഏഴരക്കിലോമീറ്ററിലധികം നീളുന്ന കുന്നുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. പാരാസെയിലിങ്, സ്കൂബാ ഡൈവിങ് , പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക കായിക വിനോദങ്ങളുമുണ്ട് ഇവിടെ. എന്നാല്‍ അടിക്കടിയുണ്ടാകുന്ന ഹ‍ർത്താലുകളും പണിമുടക്കും തിരിച്ചടിയായെന്നാണ് തീരത്തെ കച്ചവടക്കാർക്ക് പറയാനുള്ളത് .

ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുള്ളത്. സീസൺ തുടങ്ങിയ നവംബർ മുതൽ ഡിസംബർ വരെ എത്തിയ സഞ്ചാരികളുടെ എണ്ണം മുൻവർഷത്തെക്കാൾ 40 ശതമാനത്തോളം കുറവാണ്. നവംബര്‍ പകുതി മുതൽ എല്ലാ ഹോട്ടലുകളും ഹോംസ്റ്റേകളും നിറയാറുള്ള പതിവ് ഇത്തവണ തെറ്റി. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു. നിപയും ഹർത്താലും പ്രളയവുമൊക്കെ തന്നെയാണ് ഇതിന് കാരണം.
       

click me!