പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് പലിശ കൂടുമോ?; പ്രതീക്ഷയില്‍ പെന്‍ഷനേഴ്സ്

By Web TeamFirst Published Feb 12, 2019, 9:54 AM IST
Highlights

പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന യോഗമെന്ന നിലയില്‍ പലിശ നിരക്കില്‍ വര്‍ദ്ധനയുണ്ടായേക്കുമെന്നണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. 

ദില്ലി: എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമോയെന്ന് 21 ന് അറിയാം. ഫെബ്രുവരി 21 നാണ് ഇപിഎഫ് ഓര്‍ഗനൈസേഷന്‍റെ നിര്‍ണ്ണായകയോഗം ചേരാനിരിക്കുന്നത്. 

എന്നാല്‍, നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കില്‍ വര്‍ദ്ധനയുണ്ടാകാനിടയില്ലെന്നും സൂചനകളുണ്ട്. നിലവില്‍ ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.55 ശതമാനമാണ് പലിശ. 

പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന യോഗമെന്ന നിലയില്‍ പലിശ നിരക്കില്‍ വര്‍ദ്ധനയുണ്ടായേക്കുമെന്നണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. തൊഴില്‍ മന്ത്രി അധ്യക്ഷനായ ഇപിഎഫ്ഒ ട്രസ്റ്റികളുടെ ബോര്‍ഡാണ് പലിശ സംബന്ധിച്ച തീരുമാനം എടുക്കുന്നത്. ഇത് ധനമന്ത്രാലയം അംഗീകരിക്കുകയും വേണം. 
 

click me!