അമേരിക്കന്‍ സമ്മര്‍ദ്ദം; കുത്തനെ ഇടിഞ്ഞ് എണ്ണവില

By Web TeamFirst Published Oct 24, 2018, 4:17 PM IST
Highlights

ചൊവ്വാഴ്ച ബ്രെന്റ് വില നാല് ശതമാനം കുറഞ്ഞു. കൂടുതൽ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കാൻ സൗദി അറേബ്യക്ക് സാധിച്ചു. നവംബറിൽ ആരംഭിക്കുന്ന ഇറാനുമായി ബന്ധപ്പെട്ട അമേരിക്കൻ ഉപരോധങ്ങൾ പരിഗണിച്ച് ഇത് ആഗോള സമൂഹത്തിന് സഹായകരമാണ്.

മുംബൈ: ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില 86 ഡോളറിൽ നിന്ന് 76 ഡോളറായി കുറഞ്ഞ് 20 ദിവസം കൊണ്ടാണ്. യുഎസ് ഓഹരികളിലും ക്രൂഡ് വിലയിലും വലിയ ഇടിവുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യത്തില്‍ ചെറിയ തോതില്‍ മുന്നേറ്റവും ദൃശ്യമാണ്.

ചൊവ്വാഴ്ച ബ്രെന്റ് വില നാല് ശതമാനം കുറഞ്ഞു. കൂടുതൽ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കാൻ സൗദി അറേബ്യക്ക് സാധിച്ചു. നവംബറിൽ ആരംഭിക്കുന്ന ഇറാനുമായി ബന്ധപ്പെട്ട അമേരിക്കൻ ഉപരോധങ്ങൾ പരിഗണിച്ച് ഇത് ആഗോള സമൂഹത്തിന് സഹായകരമാണ്. ഈ ആഴ്ച ആദ്യം മുതൽ എണ്ണ വിലയിൽ ഇടിവ് ഉണ്ടായതായി ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിലെ മുഖ്യ ഊർജ വിദഗ്ദ്ധനായ പീറ്റർ കീരാനന്‍ അഭിപ്രായപ്പെട്ടു. "നവംബറിലായി ഉപരോധം ഔദ്യോഗികമായി ആരംഭിക്കുന്നതോടെ, ഇറാനിയൻ എണ്ണയുടെ വിതരണ നഷ്ടം രേഖകളില്‍ മാത്രമാകും. ഇത് എത്രത്തോളം ഉണ്ടാകുമെന്നത് ചോദ്യമാണ്". കീരാനന്‍ പറയുന്നു.

എന്നാൽ, അടുത്ത വർഷം ആഗോള സാമ്പത്തിക രംഗത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് കീരാനന്‍റെ അവകാശവാദം. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമായ ലൈവ് മിന്‍റാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെത്തുടര്‍ന്നുളള യുഎസ് സമ്മര്‍ദ്ദമാണ് സൗദി എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ തയ്യാറായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സൗദി എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ തയ്യാറായതോടെ ഇറാന്‍ ഉപരോധത്തില്‍ നിന്ന് യുഎസ് പിന്‍മാറാനുളള സാധ്യത മങ്ങിയതായാണ് ഈ രംഗത്തുളളവരുടെ നിഗമനം. 

click me!