സാധാരണക്കാര്‍ക്കായി മ്യൂച്വല്‍ ഫണ്ട്, എസ്ഐപി നിക്ഷേപങ്ങളില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സെബി

By Web TeamFirst Published Oct 24, 2018, 3:19 PM IST
Highlights

പ്രാഥമിക ചാർജ്ജിംഗ് ഒഴിവാക്കി ട്രയൽ ചാർജ്ജിംഗ് ഈടാക്കണമെന്നാണ് പ്രധാന നിർദ്ദേശം. സ്ഥാപനങ്ങളുടെ നടത്തിപ്പിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയാണ് സെബിയുടെ പ്രധാന ലക്ഷ്യം.

മുംബൈ: മ്യൂച്വല്‍ ഫണ്ട്, എസ്ഐപി നിക്ഷേപങ്ങളിൽ പുതിയ മാർഗനിർദ്ദേശങ്ങളുമായി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). സാധാരണക്കാരായ നിക്ഷേപകർക്ക് ഏറെ സഹായകരമായ നിർദ്ദേശങ്ങളാണ് മ്യൂച്വൽ ഫണ്ട്. എസ്ഐപി സ്ഥാപനങ്ങളോട് നടപ്പാക്കാൻ സെബി ആവശ്യപ്പെട്ടിരിക്കുന്നത്. 

പ്രാഥമിക ചാർജ്ജിംഗ് ഒഴിവാക്കി ട്രയൽ ചാർജ്ജിംഗ് ഈടാക്കണമെന്നാണ് പ്രധാന നിർദ്ദേശം. സ്ഥാപനങ്ങളുടെ നടത്തിപ്പിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയാണ് സെബിയുടെ പ്രധാന ലക്ഷ്യം. മ്യൂച്വൽ ഫണ്ടിന്‍റെ പ്ലാൻ ഇടക്കിടെ മാറ്റുന്നതിന് അനുസരിച്ച് സർവ്വീസ് ചാർജ്ജിലും നിയന്ത്രണം കൊണ്ട് വരാനാണ് സെബി നിർദ്ദേശിച്ചിരിക്കുന്നത്. 

ദീർഘകാല നിക്ഷേപകർക്ക് സൗജന്യമായി ട്രയലിംഗ് നടത്താനുള്ള സൗകര്യവും ലഭ്യമാക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഇടനിലക്കാർ കൂടുതൽ ലാഭം നേടുന്നുവെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഓഹരി വിപണിക്ക് പിന്നാലെ മ്യൂച്വൽ ഫണ്ട്, എസ്ഐപി നിക്ഷേപങ്ങളിലും സെബിയുടെ ഇടപെടൽ. 

click me!