Latest Videos

ഇന്ധന വില വര്‍ദ്ധന: ഐഒസിക്ക് ലഭിച്ചത് സഹസ്ര കോടിയുടെ ലാഭം

By Web DeskFirst Published May 23, 2018, 11:27 AM IST
Highlights
  • സാധാരണക്കാര്‍ക്ക് തിരിച്ചടിയായെങ്കിലും നിക്ഷേപകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ആദ്യപാദ ലാഭം

ദില്ലി: സാധാരണക്കാര്‍ക്ക് തിരിച്ചടിയായെങ്കിലും നിക്ഷേപകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ആദ്യപാദ ലാഭക്കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തേക്കാള്‍ 1497.38 കോടി രൂപയാണ് ഐഒസി യുടെ മാര്‍ച്ച് 31 ന് അവസാനിച്ച ആദ്യപാദത്തിലെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 3720.62 കോടിയാണ് കമ്പനിയുടെ ലാഭം. എന്നാല്‍ ഈ വര്‍ഷം ആദ്യപാദത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ലഭിച്ചത് 5218 കോടിയാണ്. 

20.8 മില്യണ്‍ ടണ്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് കമ്പനി കഴിഞ്ഞ പാദത്തില്‍ വിറ്റഴിച്ചിരിക്കുന്നത്. ഇതിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പുരോഗതിയുണ്ടെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ് വിശദമാക്കി. കയറ്റുമതി വിഭാഗത്തിലും കമ്പനി മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നതെന്നും സിങ് പറഞ്ഞു. ഗ്രോസ് റിഫൈനിങ് മാര്‍ജിനിലും ഇന്‍വെന്ററി ഗെയിനിലും ഈ മെച്ചം കാണാനുണ്ടെന്നും സഞ്ജീവ് സിങ്  വിശദമാക്കി. 

നിക്ഷേപകര്‍ക്ക് ഗുണകരമാണ് നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍ എന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ് വിശദമാക്കുന്നത്. ഇന്ധന വില ഉയര്‍ന്നത് കൊണ്ട് കമ്പനിക്ക് ലാഭമില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ് വിശദമാക്കിയതിന് പിന്നാലെ വന്ന കമ്പനിയുടെ ലാഭ വിഹിതം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍  പുറത്ത് വന്നിരിക്കുന്നത്. 

അന്താരാഷ്ട്ര വിപണിയിലെ വില കുത്തനെ കൂടിയതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ വില വര്‍ധനയെന്നും  ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങളാണ് നിലവില്‍ ക്രൂഡ് ഓയില്‍ വിപണിയെ സ്വാധീനിക്കുന്നതെന്നും സിങ് ഇന്നലെ പറഞ്ഞിരുന്നു. അന്താരാഷ്ട്ര വിലയുമായി സന്തുലിതാവസ്ഥ പുലര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ അത് ഇന്ധനക്കമ്പനികളുടെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്നും സഞ്ജീവ് സിങ് വിശദമാക്കിയതിന് പിന്നാലെയാണ് കമ്പനിയുടെ ആദ്യപാദ ലാഭക്കണക്കുകള്‍ പുറത്ത് വരുന്നത്.

click me!