ഇറാന്‍ വാഗ്ദാനം; ഏഷ്യയ്ക്ക് എണ്ണ വിലയില്‍ ഡിസ്കൗണ്ട്

By Web TeamFirst Published Aug 13, 2018, 11:54 PM IST
Highlights

ഏഷ്യന്‍ ഉപഭോക്താക്കള്‍ക്ക് എണ്ണ, പ്രകൃതി വാതകം എന്നിവയില്‍ ഉയര്‍ന്ന വിലക്കിഴിവ് വാഗ്ദാനമാണ് ഇറാന്‍ മുന്നോട്ട് വച്ചിരിക്കുന്നത്

ദില്ലി: അമേരിക്കയുമായി തര്‍ക്കം മുറുകുന്നതിനിടെ തങ്ങളുടെ എണ്ണ വിപണിക്ക് തകര്‍ച്ചയുണ്ടാവാതിരിക്കാന്‍ ഇറാന്‍ സജീവ നീക്കമാരംഭിച്ചു. ഇതിന്‍റെ ഭാഗമായി ഏഷ്യന്‍ ഉപഭോക്താക്കള്‍ക്ക് എണ്ണ, പ്രകൃതി വാതകം എന്നിവയില്‍ ഉയര്‍ന്ന വിലക്കിഴിവ് വാഗ്ദാനമാണ് ഇറാന്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

ഇറാന്‍റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളില്‍ ഇന്ത്യയും ചൈനയുമാണ് മുന്‍നിരക്കാര്‍. അന്താരാഷ്ട്ര വില്‍പ്പനയില്‍ നിന്ന് നവംബര്‍ അഞ്ച് മുതല്‍ ഇറാനെ തടയാനാണ് യുഎസ് പദ്ധതിയിടുന്നത്. നവംബര്‍ അഞ്ച് മുതല്‍ യുഎസ്സിലോ അവരുടെ സഖ്യ രാജ്യങ്ങളിലോ ഇറാന്‍ ക്രൂഡ് എത്താതിരിക്കാനുളള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക ഇപ്പോള്‍.

ഇറാന്‍ എണ്ണവാങ്ങുന്നതില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് ഇന്ത്യയും ചൈനയും ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍, യുഎസ് നിലപാട് കടുപ്പിച്ചാല്‍ ഇറാന്‍റെ എണ്ണവിപണിയില്‍ വലിയ ഇടിവ് നേരിടുമെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം.    


 

click me!