ജൂലൈ ഒന്നുമുതല്‍ വില വ്യത്യാസം വരുന്ന ഉല്‍പ്പന്നങ്ങള്‍ ഇവയാണ്...

By Web DeskFirst Published May 19, 2017, 11:11 AM IST
Highlights

ജൂലൈ ഒന്നുമുതല്‍ ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യം ഒറ്റ നികുതി ഘടനയിലേക്ക് മാറാനൊരുങ്ങുകയാണ്. വിവിധ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള നികുതി നിശ്ചയിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ യോഗം ഇപ്പോള്‍ കശ്മീരില്‍ നടന്നുവരുന്നു. ഇന്നത്തെ യോഗത്തില്‍ അന്തിമ തീരുമാനമായില്ലെങ്കില്‍ ജൂലൈ മാസത്തിന് മുന്‍പ് വീണ്ടും യോഗം ചേര്‍ന്ന് നികുതി നിരക്കുകള്‍ നിശ്ചയിക്കും.

രാജ്യത്തെ എല്ലാ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതിയില്‍ വ്യത്യാസം വരുമെന്നുള്ളതിനാല്‍ ദൈനംദിന ഉല്‍പ്പന്നങ്ങള്‍ മുതല്‍ ആഢംബര കാറുകള്‍ വരെയുള്ളവയുടെ വില കുറയുകയോ കൂടുകയോ ചെയ്യും. ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ച് ഭക്ഷണ സാധനങ്ങള്‍ അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കുറയും. പാല്‍, പഴ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ശര്‍ക്കര, ഭക്ഷ്യ ധാന്യങ്ങള്‍ തുടങ്ങിയവയെ ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പഞ്ചസാര, തേയില, കാപ്പി, ഭക്ഷ്യ എണ്ണ, ന്യൂസ് പ്രിന്റ് തുടങ്ങിയവയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് ശതമാനമായിരിക്കും നികുതി.  അതേസമയം ആഢംബര കാറുകള്‍ക്ക് ഏറ്റവും വലിയ നികുതിയായ 28 ശതമാനത്തിനൊപ്പം  15 ശതമാനം സെസും ഏര്‍പ്പെടുത്തും. ചെറിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് 28 ശതമാനം നികുതിയ്ക്കൊപ്പം ഒന്നു മുതല്‍ മൂന്ന് ശതമാനം വരെ സെസ്‍ ആയിരിക്കം നിലവില്‍ വരിക. അതുകൊണ്ടുതന്നെ ആഢംബര കാറുകള്‍ക്ക് വില കൂടുമെങ്കിലും ചെറിയ കാറുകളുടെ വിലയില്‍ കുറവുണ്ടാകും.

നിലവില്‍ 32 ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന ഗൃഹോപകരണങ്ങള്‍ക്ക് നികുതി 28 ശതമാനമാക്കി കുറയ്ക്കും. അതുകൊണ്ടുതന്നെ ഇവയുടെ വിലയിലും കുറവ് വരും. 81 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും 18ശതമാനമോ അതില്‍ കുറവോ നികുതി മാത്രമായിരിക്കും ഏര്‍പ്പെടുത്തുകയെന്നാണ് കേന്ദ്ര റവന്യൂ സെക്രട്ടറി ഹശ്‍മുഖ് അദിയ അറിയിച്ചു. 1211 എണ്ണത്തില്‍ 7 ശതമാനത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 14 ശതമാനത്തിന് അഞ്ച് ശതമാനം നികുതിയും 17 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്ക് 12 ശതമാനം നികുതിയും ചുമത്തും. 43 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും 18 ശതമാനമായിരിക്കും നികുതി. ശേഷിക്കുന്ന 19 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന നികുതിയായ 28 ശതമാനം നിരക്ക് ഏര്‍പ്പെടുത്തുക. നികുതി ഘടനയില്‍ മാറ്റം വരുമ്പോള്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവായിരിക്കും ലഭിക്കുകയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂച

click me!