ജഡായുപ്പാറയില്‍ വന്നാല്‍ ഇനി ഹെലിക്കോപ്ടറില്‍ പറക്കാം!

Published : Oct 01, 2018, 04:03 PM ISTUpdated : Oct 01, 2018, 05:03 PM IST
ജഡായുപ്പാറയില്‍ വന്നാല്‍ ഇനി ഹെലിക്കോപ്ടറില്‍ പറക്കാം!

Synopsis

സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക മുതല്‍മുടക്കില്ലാതെ ഹെലികോപ്ടര്‍ ടൂറിസം സര്‍വീസ് മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കാന്‍  ഇതുവഴി സാധിക്കും.

കൊട്ടാരക്കര: ഹെലികോപറ്റര്‍ ഒരത്ഭുത വസ്തുവായിരുന്ന കാലം മാറുന്നു. വിനോദസഞ്ചാര രംഗത്ത് പുത്തന്‍ അനുഭവം സമ്മാനിക്കുന്ന കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററിന്റെ ആകര്‍ഷണങ്ങളിലൊന്നായി ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ലൈയിംഗ് ഇടംപിടിച്ചു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഹെലികോപ്ടര്‍ സര്‍വീസ് നടത്താന്‍ ജടായു എര്‍ത്ത്സ് സെന്ററില്‍ നിക്ഷേപമുള്ള ചിപ്സണ്‍ ഏവിയേഷന്‍ കമ്പനിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക മുതല്‍മുടക്കില്ലാതെ ഹെലികോപ്ടര്‍ ടൂറിസം സര്‍വീസ് മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കാന്‍  ഇതുവഴി സാധിക്കും. 1934 ലെ എയര്‍ക്രാഫ്റ്റ് ആക്ടിലെ ചട്ടങ്ങളും  മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് പദ്ധതി നടപ്പാക്കാനാണ് അംഗീകാരം നല്‍കിയതെന്ന്  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 

കൊച്ചിയില്‍ നടന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ ജേതാക്കളായ നാല് പേര്‍ക്കാണ് ഹെലികോപ്ടര്‍ ടൂറിസം ഉദ്ഘാടനയാത്രയ്ക്ക് അവസരം ലഭിച്ചത്.   ജടായു എര്‍ത്ത്സ് സെന്ററിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രത്യേക ടിക്കറ്റെടുത്ത് ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ലൈയിംഗിന് അവസരമൊരുക്കുമെന്ന് ജടായു എര്‍ത്ത് സെന്‍റര്‍ അതികൃതര്‍ അറിയിച്ചു. മൂന്നാര്‍, തെന്മല, കന്യാകുമാരി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് ജടായു എര്‍ത്ത്സ് സെന്ററില്‍ നിന്നും തിരിച്ചും ഹെലികോപ്ടറില്‍ സഞ്ചരിക്കാനുള്ള പാക്കേജുകളുമുണ്ട്.    

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍