Latest Videos

ജെഫ് ബെസോസ് ലോകസമ്പന്നന്‍; ബില്‍ ഗേറ്റ്സിനെ പിന്തള്ളി

By WEB DESKFirst Published Jul 27, 2017, 9:42 PM IST
Highlights

വാഷിംഗ്ടണ്‍: ലോക സമ്പന്നരുടെ പട്ടികയില്‍ ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഒന്നാമത്. ആമസോണിന്റെ ഓഹരികളില്‍ 2.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ജെഫ് ബെസോസ് ലോക സമ്പന്നനായത്. ഓഹരി മുല്യം ഒരു ശതമാനം ഉയര്‍പ്പോള്‍ തന്നെ ജെഫ് ബെസോസ് മൈക്രാസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്സിനെ പിന്തള്ളിയിരുന്നു. ബില്‍ ഗേറ്റ്സിന് 90 ബില്ല്യണ്‍ ഡോളറിന്‍റെ ആസ്തിയാണുള്ളത്. എന്നാല്‍ ജെഫ് ബെസോസിന്‍റെ ആസ്തി 90.6 ബില്ല്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം മാത്രം ആമസോണിന്‍റെ ഓഹരികളില്‍ 40 ശതമാനം മൂല്യമാണ് ഉയര്‍ന്നത്.
 
53കാരനായ ജെഫ് ബെസോസിന് 17 ശതമാനം ഓഹരിയാണ് ആമസോണില്‍ ഇപ്പോഴുള്ളത്. ഇതിന് 55.0 ബില്ല്യണ്‍ ഡോളറിന്‍റെ  മൂല്യം കണക്കാക്കപ്പെടുന്നു. ആമസോണിന്‍റെ വരുമാനത്തില്‍ 23ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷമുണ്ടായത്. ഓണ്‍ലെന്‍ വ്യാപാരശൃംഖലയ്ക്കു പുറമെ ബ്ലൂ ഒറിജിന്‍ എന്ന പേരില്‍ റോക്കറ്റ് ബിസിനസുമുണ്ട് ജെഫ് ബെസോസിന്. മാധ്യമ ഭീമനായ വാഷിംഗ്ടണ്‍ പോസ്റ്റിനെ 2013ല്‍ ജെഫ് വാങ്ങിയിരുന്നു.

ഫോബ്സ് മാഗസിന്‍റെ കണക്കു പ്രകാരം ജെഫ് ബെസോസും ഫേസ്ബുക്ക് തലവന്‍ മാര്‍ക് സുക്കന്‍ബര്‍ഗും ഈ വര്‍ഷം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഈ വര്‍ഷാദ്യം ലോകസമ്പന്നരരുടെ പട്ടികയില്‍ നാലാമതായിരുന്നു ജെഫ് ബെസോസ്. ജെഫ് ബെസോസ് ലോകസമ്പന്നനായതോടെ വര്‍ഷങ്ങളായി  നിലനിന്നിരുന്ന ബില്‍ഗേറ്റ്സിന്‍റെ അപ്രമാഥിത്വം അവസാനിക്കുകയാണ്.

click me!