ജെറ്റ് എയര്‍വേഴ്‌സിലെ ഓഹരി എത്തിഹാദ് എയര്‍വേഴ്‌സ് വില്‍ക്കുന്നു

By Web DeskFirst Published Mar 4, 2018, 11:34 PM IST
Highlights
  • എയര്‍ഫ്രാന്‍സ്-കെ.എല്‍.എം, ഡെല്‍റ്റ എയര്‍ലൈന്‍സ് എന്നീ കമ്പനികള്‍ ജെറ്റില്‍ നിക്ഷേപതാത്പര്യം അറിയിച്ചിട്ടുണ്ടെന്നവാര്‍ത്തകളും വ്യോമയാന മേഖലയില്‍ സജീവമാണ്

ദില്ലി: ജെറ്റ് എയര്‍വേഴ്‌സിലെ തങ്ങളുടെ 24 ശതമാനം ഓഹരി വിഹിതം എത്തിഹാദ് എയര്‍വേഴ്‌സ് വിറ്റൊഴിയുമെന്ന് സൂചന. ഈ വര്‍ഷം ഡിസംബറോടെ ഓഹരികള്‍ വില്‍ക്കുമെന്നാണ് കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ സെന്റര്‍ ഫോര്‍ ഏവിയേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അതേസമയം ഓഹരി വില്‍ക്കുമെന്ന വാര്‍ത്ത എത്തിഹാദ് തള്ളിക്കളഞ്ഞിട്ടുണ്ട്. ഓഹരി വില്‍പന അഭ്യൂഹം മാത്രമാണെന്നായിരുന്നു ജെറ്റ് എയര്‍വേഴ്‌സിന്റെ പ്രതികരണം. എന്നാല്‍ എയര്‍ഫ്രാന്‍സ്-കെ.എല്‍.എം, ഡെല്‍റ്റ എയര്‍ലൈന്‍സ് എന്നീ കമ്പനികള്‍ ജെറ്റില്‍ നിക്ഷേപതാത്പര്യം അറിയിച്ചിട്ടുണ്ടെന്നവാര്‍ത്തകളും വ്യോമയാന മേഖലയില്‍ സജീവമാണ്. പശ്ചാത്യവ്യോമയാനകമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ട് ആഗോളതലത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് ജെറ്റ് എയര്‍വേഴ്‌സ് ഇപ്പോള്‍ ശ്രമിക്കുന്നത്. 

നിലവിലുള്ള സാഹചര്യത്തില്‍ ജെറ്റുമായുള്ള ബന്ധം എത്തിഹാദിന്  ഗുണകരമാണെങ്കിലും ജെറ്റ് എയര്‍വേഴ്‌സിന് അത് ഗുണം ചെയ്യുന്നില്ലെന്ന് വ്യോമയാന മേഖലയിലെ ചില സീനിയര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 

click me!