ആ 'സുവര്‍ണകാല'ത്തിന് അന്ത്യമാകുന്നു; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജിയോയും

By Web TeamFirst Published Nov 19, 2019, 8:29 PM IST
Highlights

എയർടെൽ, വൊഡഫോൺ, ഐഡിയ എന്നിവർ മൊബൈൽ നിരക്ക്​ ഉയർത്തുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ജിയോയുടെയും അറിയിപ്പ്​. 

ദില്ലി: മൊബൈൽ ഫോണുകളിലെ കോൾ, ഡാറ്റാ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി റിലയൻസ്​ ജിയോ. എയർടെൽ, വൊഡഫോൺ, ഐഡിയ എന്നിവർ മൊബൈൽ നിരക്ക്​ ഉയർത്തുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ജിയോയുടെയും അറിയിപ്പ്​. 

മറ്റ്​ മൊബൈൽ സേവനദാതാക്കൾക്കൊപ്പം ടെലികോം വ്യവസായത്തെ സംരക്ഷിക്കുകയെന്ന ഉദ്യമത്തിൽ സർക്കാരിനൊപ്പം ഉപയോക്​താക്കൾക്ക്​ വേണ്ടി ജിയോയും പങ്കാളിയാവും. അതിനായി ഏതാനും ആഴ്ചകൾക്കകം താരിഫ്​ ഉയർത്തും. എന്നാൽ, നിരക്ക്​ വർദ്ധനവ് രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തെ ബാധിക്കാത്ത രീതിയിലായിരിക്കുമെന്നും ജിയോ അറിയിച്ചു.

Read Also: മൊബൈല്‍ കമ്പനികള്‍ വന്‍ നഷ്ടത്തില്‍; ഡാറ്റാ, കോള്‍ നിരക്കുകള്‍ ഡിസംബറില്‍ മൂന്നിരട്ടിയാവും

ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയാണ് ഐഡിയയും എയര്‍ടെല്ലും വൊഡഫോണും നൽകിയിരിക്കുന്നത്. വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം, എത്ര ശതമാനം വര്‍ധനവ് നിരക്കിലുണ്ടാവുമെന്ന് കമ്പനികള്‍ വിശദമാക്കിയിട്ടില്ല. നിലവിലെ ചാര്‍ജുകളേക്കാള്‍ മൂന്നിരട്ടി വരെ നിരക്കില്‍ വര്‍ധനവുണ്ടാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ടെലികോം മേഖലയില്‍ സാങ്കേതിക വികസനത്തിനായി വന്‍തുകയാണ് കണ്ടെത്തേണ്ടി വരുന്നതെന്ന് വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ വക്താക്കള്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കിയിരുന്നു.
 

click me!